ശ്രീനഗർ: കശ്മീരിൽ (Jammu Kashmir) വീണ്ടും സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ഹൈദർപോറ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നു എന്ന സൂചന ലഭിച്ച മേഖല സൈന്യം വളയുകയായിരുന്നു. എത്രപേർ സംഘത്തിലുണ്ട് എന്ന് വ്യക്തമായിട്ടില്ലെന്ന് ശ്രീനഗർ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനിടെ ഏറ്റുമുട്ടലിനിടെ ഭീകരർ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ വെടിയേറ്റ് മരിച്ചെന്നും സൈന്യം അറിയിച്ചു. മേഖല വളഞ്ഞ സൈന്യത്തിന് നേരെ വെടിയുതിർത്ത ഭീകരരാണ് സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത്. വധിക്കപ്പെട്ട ഭീകരർ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ലെന്നും ജമ്മുകശ്മീർ പോലീസ് അറിയിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ ഭീകരർ ഉടൻ പിടിയിലാകുമെന്നാണ് വിവരം.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…