Monday, September 21, 2026

ജമ്മു കശ്മീരിലെ ​കുൽ​ഗാമിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ച് സംയുക്ത സേന

ജമ്മു: ജമ്മുകശ്മീരില്‍ (Jammu) സുരക്ഷാ സേനയും ഭീകരരും തമ്മില്ലുള്ള ഏറ്റുമുട്ടലിൽ 2 ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ വധിച്ച് സംയുക്ത സേന. ഹിസ്ബുള്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡര്‍ ഷിറാസ് മൗലവി, യാസിര്‍ ഭട്ട് എന്നിവരെയാണ് വധിച്ചത്. കുൽഗം ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

2016 മുതല്‍ ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഭീകരരെ റിക്രൂട്ട്‌ ചെയ്യുകയും ചെയ്തുവരിക ആയിരുന്നു ഷിറാസെന്ന് ജമ്മുകശ്മീര്‍ IG വിജയ് കുമാര്‍ വ്യക്തമാക്കി. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

Related Articles

Latest Articles