India

കാമുകൻറെ അച്ഛനുമായി 20കാരി ഒളിച്ചോടി; ഒടുവിൽ ഒരു വർഷത്തിനുശേഷം ഇരുവരെയും കണ്ടെത്തി പോലീസ്

ഉത്തർപ്രദേശ്: കാമുകന്റെ അച്ഛനൊപ്പം ഒളിച്ചോടിയ 20 കാരിയെ ഒടുവിൽ ഒരു വർഷത്തിനുശേഷം കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. 2022 മാർച്ചിൽ ആണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. എന്നാൽ തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല സ്വന്തം ഇഷ്ടത്തിൽ ഇറങ്ങിപ്പോയതാണ് എന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.

ഒരു വർഷം മുൻപാണ് ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ യുവതി കാമുകന്റെ അച്ഛനുമായി പ്രണയത്തിലാവുകയും ഇരുവരും ഒളിച്ചോടുകയും ചെയ്തത്. കാമുകൻറെ വീട് സന്ദർശിക്കുന്നതിനിടയിലാണ് പെൺകുട്ടി കാമുകന്റെ അച്ഛനുമായി പ്രണയത്തിലാവുന്നത്. തുടർന്ന് ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി.

വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇരുവർക്കുമായി തിരച്ചിൽ ആരംഭിച്ച പോലീസ് ഒരു വർഷത്തെ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഇരുവരെയും ദിലിയിൽ വെച്ച് കണ്ടെത്തിയിരിക്കുന്നത്. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. എന്നാൽ, തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല തങ്ങൾ പ്രണയത്തിലാണ് എന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നുമാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ വൈദ്യ പരിശോധനകൾ നടത്തിയതിനുശേഷം കാൺപൂരിലേക്ക് മടങ്ങാനാണ് പോലീസ് തീരുമാനം.

Meera Hari

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago