Health

കത്തുന്ന ചൂട് ;വേനൽക്കാലത്ത് സൂക്ഷിക്കണം, ഈ 4 ചേരുവകളെ,അറിയേണ്ടതെല്ലാം

ഓരോ ദിവസം കഴിയുന്തോറും ചൂടിന്റെ കാഠിന്യം കൂടിവരികയുമാണ്.കാലാവസ്ഥയ്ക്ക് അനുയോജ്യമായി കഴിക്കുന്ന ഭക്ഷണത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങൾ വേണം വേനൽക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ. അതുപൊലെതന്നെ പാചകം ചെയ്യുമ്പോൾ ചില സു​ഗന്ധവ്യഞ്ജനങ്ങളോട് താത്കാലികമായി വിട പറയുകയും വേണം. വേനൽക്കാലത്ത് ഒഴിവാക്കേണ്ടവ അറിയാം

കുരുമുളക് പൊടി

കുരുമുളകുപൊടി ചേർത്ത് തയ്യാറാക്കുന്ന വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. നമ്മൾ മലയാളികളുടെ പല നാടൻ വിഭവങ്ങളിലും കുരുമുളകുപൊടി ഒരു പ്രധാന ചേരുവയുമാണ്. പക്ഷെ ഇത് വേനൽക്കാലത്തിന് അത്ര യോജിച്ചതല്ല. ശരീരത്തിന്റെ താപനില കൂട്ടുമെന്നതിനാൽ കുരുമുളകുപൊടി തണുപ്പ് കാലാവസ്ഥയിൽ ഉപയോ​ഗിക്കേണ്ട ചേരുവയാണ്.

മുളകുപൊടി

ഭക്ഷണത്തിന് രുപിയും നിറവും നൽകുന്നതാണ് മുളകുപൊടി. നമ്മൾ തയ്യാറാക്കുന്ന എല്ലാ വിഭവത്തിലും മുളകുപൊടി ഉപയോ​ഗിക്കാറുണ്ടെങ്കിലും ഇതും ശരീരത്തിൽ താപനില കൂടാൻ കാരണമാകുമെന്ന കാര്യം മറക്കരുത്. ഇത് ശരീരത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത പോലും വർദ്ധിപ്പിക്കും. മുളകുപൊടി പരമാവധി ഒഴിവാക്കുകയോ വളരെ ചെറിയ അളവിൽ മാത്രം ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുകയും വേണം.

വെളുത്തുള്ളി

ഭക്ഷണത്തിന് ഒരു പ്രത്യേക രുചി പകരാൻ അൽപം വെളുത്തുള്ളി ഉപയോ​ഗിച്ചാൽ മതിയെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ, വേനൽക്കാലത്ത് സൂക്ഷിക്കണം!. വെളുത്തുള്ളിയുടെ ഉപയോ​ഗം ശരീരോഷ്മാവ് കൂട്ടുകയും അമിതമായി വിയർക്കാൻ കാരണമാകുകയും ചെയ്യും. ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ഉപയോ​ഗിക്കുന്നതിൽ കുഴപ്പമില്ല. അമിതമായാൾ ശരീരത്തിന് ​ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും.

ഇഞ്ചി

ഇഞ്ചിക്ക് ഒരുപാട് ആരോ​ഗ്യ​ഗുണങ്ങളുണ്ടെന്നത് ശരിയാണ്, പക്ഷെ, വേനൽക്കാലത്ത് ഇത് അമിതമായി കഴിക്കുന്നത് നല്ലതല്ല. ഇഞ്ചി നിങ്ങളുടെ ശരീരത്തെ കൂടുതൽ ചൂടാക്കും. വയറിന് ബുദ്ധിമുട്ട് തോന്നാനും അമിതമായി വിയർക്കാനുമെല്ലാം ഇത് കാരണമാകുകയും ചെയ്യും.

Anusha PV

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

3 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

3 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

4 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

4 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

5 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

5 hours ago