Kerala

AI ക്യാമറ അഴിമതി രണ്ടാം ലാവ്​ലിൻ; ഇടപാടിൽ 7 ചോദ്യങ്ങളുമായി പ്രതിപക്ഷം

തിരുവനന്തപുരം : സംസ്ഥാനത്തെ നിരത്തുകളിൽ AI ക്യാമറ സ്ഥാപിച്ച സർക്കാർ പദ്ധതി രണ്ടാം എസ്എൻസി ലാവ്ലിനാണെന്നും പദ്ധതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇന്ന് നടന്ന യുഡിഎഫ് നേതൃയോഗത്തിനുശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. AI ക്യാമറ കരാറിനെതിരെ ഏഴു ചേദ്യങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാക്കൾ അവയെല്ലാം ജുഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും ആവശ്യമുന്നയിച്ചു.

“കെൽട്രോണിൽ ക്യാമറ ഇടപാട് നടത്തിയ എംഡി ഇപ്പോൾ ഊരാളുങ്കലിലാണ്. എസ്ആർഐടിക്ക് സഹായം വാഗ്ദാനം ചെയ്തത് ടെക്നോപാർക്കിലെ കമ്പനി ഡയറക്ടറാണ്. ഇത് എഐ ക്യാമറയല്ല, അഴിമതി ക്യാമറയാണ്. എല്ലാത്തിന്റെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് ആണ്” – വി. ഡി സതീശൻ ആരോപിച്ചു.

പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾ:

  1. കെൽട്രോൺ ടെൻഡർ രേഖകൾ പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിക്കും വെണ്ടർക്കും മാത്രമേ ടെൻഡർ നൽകാൻ സാധിക്കൂ എന്നാണ് നിഷ്കർഷിക്കുന്നത്. റോഡ് സുരക്ഷാ ക്യാമറകളെ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത എസ്ആർഐടി എന്ന സ്ഥാപനത്തിന് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കരാർ നൽകിയത് എന്തുകൊണ്ട്?
  2. കെൽട്രോൺ ടെൻഡർ രേഖകൾ പ്രകാരം ഡേറ്റാ സുരക്ഷ, ഫെസിലിറ്റി മാനേജ്മെന്റ് അടക്കം സുപ്രധാനമായ പ്രവൃത്തികൾ ഉപകരാറായി നൽകാൻ പാടില്ല. ഈ വ്യവസ്ഥകൾക്കു വിപരീതമായി എസ്ആർഐടി ഉപകരാർ നൽകിയത് എന്തുകൊണ്ട്?
  3. ഹൈവേകളും പാലങ്ങളും അടക്കം പണിയുന്ന, ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബിൽഡ്കോൺ ലിമിറ്റഡ് എന്ന എസ്ആർഐടിയുടെ കരാർ ജോലികൾ നിർവഹിക്കുന്ന സ്ഥാപനത്തിന് എസ്ആർഐടി‌യുടെ കരാർ ലഭിക്കാൻ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?
  4. സ്വന്തമായി കരാർ നിർവഹിക്കാൻ സാമ്പത്തികമായി സാധികാത്ത എസ്ആർഐടി എന്ന സ്ഥാപനം കരാർ ലഭിച്ച ഉടൻ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാൻ ആദ്യം അൽഹിന്ദ് എന്ന സ്ഥാപനവുമായും ശേഷം ലൈറ്റ്മാസ്റ്റർ, പ്രസാഡിയോ എന്നീ സ്ഥാപനങ്ങളുമായും കരാർ വ്യവസ്ഥകൾക്കു വിപരീതമായി ഉപകരാറുകൾ ഉണ്ടാക്കാൻ അനുമതി നൽകിയത് എന്തിനാണ്? ഏപ്രിൽ 12ലെ മന്ത്രിസഭാ യോഗത്തിൽ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകളിൽനിന്നു കരാർ നേടിയ കമ്പനിയുടെ വിവരങ്ങൾ മറച്ചു വച്ചതു എന്തുകൊണ്ട്?
  5. കെൽട്രോൺ നൽകിയ കരാറിലെ എല്ലാ ജോലികളും എസ്ആർഐടി ഉപകരാറായി മറ്റു സ്ഥാപനങ്ങളെ ഏൽപിച്ചുകൊണ്ട് എസ്ആർഐടിക്ക് മൊത്തം തുകയുടെ 6%, അതായതു 9 കോടി സർവീസ് ഫീസിനത്തിൽ (കമ്മീഷൻ) നൽകാനുള്ള വ്യവസ്ഥ ടെൻഡർ വ്യവസ്ഥകൾക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?
  6. സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാൽ കരാർ നേടിയെടുക്കുന്ന ഘട്ടത്തിൽ എസ്ആർഐടി ടെക്നോപാർക്കിലെയും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടർടേക്കിങ് കെൽട്രോണിന് നൽകിയിരുന്നോ?
  7. കെൽട്രോൺ ടെൻഡർ രേഖകൾ പ്രകാരം കൺട്രോൾ റൂം അടക്കമുള്ള ജോലികൾക്കാണ് എസ്ആർഐടിക്ക് ടെൻഡർ നൽകിയിരിക്കുന്നത് എന്നിരിക്കെ ക്യാമറകളുടെ പരിപാലനത്തിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?
B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

7 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

7 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

11 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

16 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago