International

200 ടൺ സ്വർണ്ണവും വെള്ളിയും മരതകവും ! 2000 കോടി ഡോളറിൻ്റെ മൂല്യം ! 1708-ല്‍ കരീബിയൻ കടലിൽ ബ്രിട്ടീഷുകാർ മുക്കിയ സ്പാനിഷ് പടക്കപ്പൽ പൊക്കിയെടുക്കാൻ ഉത്തരവിട്ട് കൊളംബിയന്‍ സര്‍ക്കാര്‍

മാഡ്രിഡ്: വൻ നിധി ശേഖരവുമായുള്ള യാത്രയ്ക്കിടെ ബ്രിട്ടീഷുകാർ മുക്കിയ സ്പാനിഷ് പടക്കപ്പല്‍ സാന്‍ ജോസ് കരീബിയന്‍ കടലില്‍ നിന്ന് വീണ്ടെടുക്കാന്‍ ഉത്തരവിട്ട് കൊളംബിയന്‍ സര്‍ക്കാര്‍.

അമേരിക്കയുടെ കോളനികളില്‍ നിന്നുള്ള സ്വര്‍ണവും രത്‌നവുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയുമായി ഫിലിപ്‌സ് രാജാവിനടുത്തേയ്ക്ക് പുറപ്പെട്ട കപ്പല്‍ വ്യൂഹത്തില്‍പ്പെട്ടതായിരുന്നു സാന്‍ ജോസ്. 1708-ല്‍ കരീബിയൻ കടലിൽ മുങ്ങിയ സാന്‍ ജോസിന്റെ അവശിഷ്ടങ്ങൾ 2015-ലാണ് കൊളംബിയ കണ്ടെത്തിയത്. മുങ്ങുന്ന സമയത്ത് സ്വര്‍ണവും വെള്ളിയും മരതകവുമടക്കം 200 ടണ്ണോളം വരുന്ന നിധിശേഖരം കപ്പലിലുണ്ടായിരുന്നു എന്നാണ് കണക്ക്. ഇവയ്ക്ക് 2000 കോടി ഡോളര്‍ വിലമതിക്കും.

1701 മുതല്‍ 1714 വരെ നീണ്ടു നിന്ന സ്പെയിൻ -ബ്രിട്ടൻ യുദ്ധത്തിനിടെയാണ് 600 നാവികർക്കൊപ്പം സാന്‍ ജോസ് കപ്പലിനെ ബ്രിട്ടൻ മുക്കിയത്. കഴിഞ്ഞ വർഷം സാന്‍ ജോസിനു സമീപത്ത് നിന്ന് മറ്റു രണ്ട് കപ്പലുകളുടെ അവശിഷ്ടം കൂടി കണ്ടെത്തിയിരുന്നു. ഇവയ്ക്ക് 200 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൊളംബിയന്‍ നാവിക സേന നടത്തിയ പരിശോധനയില്‍ സ്വര്‍ണക്കട്ടിയും വാളുകളും കപ്പലുകള്‍ക്കൊപ്പം കണ്ടെത്തിയതായും വാർത്തകൾ പ്രചരിച്ചിരുന്നു. നിലവിൽ കപ്പലിലെ നിധിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം കടുക്കുകയാണ്. നിധി തങ്ങൾക്ക് അവകാശപ്പെടുത്തതാണെന്ന അവകാശ വാദത്തോടെ സ്‌പെയ്‌നും കൊളംബിയയും ബൊളീവിയയും ഇതിനോടകം രംഗത്തെത്തി. എന്നാൽ ഗ്ലോക്ക മോറ എന്ന അമേരിക്കൻ കമ്പനി തങ്ങളാണ് 1981-ല്‍ കപ്പല്‍ കണ്ടെത്തിയതെന്നും നിധിയുടെ പകുതി നല്‍കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കൊളംബിയയുമായി ധാരണയില്‍ എത്തിച്ചേരുകയാണെന്നും റിപ്പോർട്ടുകളുണ്ട് .

Anandhu Ajitha

Recent Posts

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

10 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

12 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

12 hours ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

13 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

14 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

14 hours ago