തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ എഴുതിയവരില്‍ മോഡറേഷന്‍ ഇല്ലാതെ 98.11 ശതമാനം വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണത്തേക്കാള്‍ 0.27 ശതമാനം വര്‍ദ്ധനവുണ്ടായി. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 37,334 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ തവണത്തേക്കാള്‍ 3021 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 599 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,35,116 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ പത്തനംതിട്ട റവന്യൂ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം രേഖപ്പെടുത്തിയത് (99.33%), കുറവ് വയനാട്ടില്‍ (93.22%). 1631 സ്‌കൂളുകള്‍ നൂറ് മേനി വിജയം നേടി. ഇതില്‍ 599 സര്‍ക്കാര്‍ സ്‌കൂളുകള്‍, 713 എയ്ഡഡ്, 390 അണ്‍എയ്ഡഡ് സ്‌കൂളുകളും നൂറ് മേനി നേടി.
കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി 434729 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി. മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല.
തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…
അമേരിക്കൻ വിപണിയിലേക്ക് അനധികൃതമായി മയക്കുമരുന്നും സൈക്കോട്രോപിക് ഗുളികകളും കടത്തിയിരുന്ന വൻ അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യൻ കണ്ണികൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ…
കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ നവംബർ…
മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വഴിത്തിരിവ്. പരീക്ഷ നടത്താനുള്ള അനുമതി പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചതിനെതിരെ നൽകിയ…