അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി (DEA) സഹകരിച്ച് നടത്തിയ ‘ഓപ്പറേഷൻ മൺസൂൺ തണ്ടർ വഴി രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയുടെ ഇന്ത്യൻ കണ്ണികളെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു.നവംബർ 4 മുതൽ 13 വരെ ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിലായിരുന്നു പരിശോധനകളും അറസ്റ്റുകളും. അമേരിക്കയിലെ ഉപഭോക്താക്കൾക്ക് നിരോധിത സൈക്കോട്രോപിക് മരുന്നുകളും ഒപിയോയിഡ് വിഭാഗത്തിലുള്ള മരുന്നുകളും അനധികൃതമായി എത്തിക്കുന്ന ശൃംഖലയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2022 ജൂൺ മുതൽ 2026 നവംബർ വരെയുള്ള കാലയളവിൽ ഏകദേശം 3,000 പാർസലുകളിലായി അഞ്ച് ലക്ഷത്തോളം ഗുളികകൾ അമേരിക്കയിലേക്ക് എത്തിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്. ടെലിഗ്രാം, സ്കൈപ്പ്, വാട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയായിരുന്നു ഓർഡറുകൾ സ്വീകരിച്ചിരുന്നത്. ഉപഭോക്താക്കളുടെയും പാർസലുകളുടെയും വിവരങ്ങൾ ഗൂഗിൾ ഷീറ്റ്സ് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകളിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലേക്ക് അയക്കാൻ തയ്യാറായ 1,500-ലധികം ഗുളികകൾ അടങ്ങിയ പാർസലുകളും എൻസിബി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ അമേരിക്കൻ ഏജൻസിക്ക് കൈമാറിയതിനെത്തുടർന്ന് രണ്ട് ചരക്കുകൾ പിടിച്ചെടുത്തു. 59,000-ത്തിലധികം ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇടപാട് രേഖകളും ഡെലിവറി വിലാസങ്ങളും ഉൾപ്പെടുന്ന വിവരശേഖരം എൻസിബി അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്.
അമേരിക്കൻ വിപണിയിലേക്ക് അനധികൃതമായി മയക്കുമരുന്നും സൈക്കോട്രോപിക് ഗുളികകളും കടത്തിയിരുന്ന വൻ അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യൻ കണ്ണികൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ…
കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ നവംബർ…
മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വഴിത്തിരിവ്. പരീക്ഷ നടത്താനുള്ള അനുമതി പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചതിനെതിരെ നൽകിയ…
മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുത്തി ഈജിപ്ത്. നവംബർ 9-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവിലൂടെയാണ്…
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫിന് കാർഷിക വികസന സമിതി ചെയർമാൻ സ്ഥാനം നൽകാൻ ധാരണയായതായി റിപ്പോർട്ടുകൾ.…