Asani
കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്ത് കൊടുംചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ അസനി (2022’s First Cyclone Asani Set to Brew in Bay of Bengal) ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കടലിൽ പോകുന്നത് നിർത്തിവയ്‌ക്കാനും ഐഎംഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ഈ മാസം 21ന് ദ്വീപ സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടർന്ന് മ്യാന്മറിലേക്കും നീങ്ങും. ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് അസനി ചുഴലിക്കാറ്റായി മാറുക. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തുള്ള ന്യൂനമർദ്ദം ശനിയാഴ്ച രാവിലെയോടെ കിഴക്ക്-വടക്കുകിഴക്ക് ദിശയിൽ നീങ്ങും.
തുടർന്ന് ഈ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിനും മദ്ധ്യേ തുടരും. പിന്നീട് വടക്കോട്ട് നീങ്ങി ഞായറാഴ്ചയോടെ ശക്തിയാർജ്ജിക്കും. മാർച്ച് 21ന് ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് മാർച്ച് 22ന് രാവിലെയോടെ ബംഗ്ലാദേശ്-വടക്ക് മ്യാൻമർ തീരത്ത് എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…