Sunday, May 12, 2024
spot_img

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; കാറ്റടിച്ചത് 30 സെക്കന്റ്

ചാലക്കുടി: ചാലക്കുടിയിൽ ചുഴലിക്കാറ്റ്. 30 സെക്കന്റിലാണ് കാറ്റടിച്ചത്. ചാലക്കുടിയിലെ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്താണ് ഇന്നലെ വൈകുന്നേരത്തോടെയാണ് 30 സെക്കന്‍ഡ് ചുഴലിക്കാറ്റുണ്ടായത്. സ്കൂൾ മൈതാനത്ത് ആ സമയം 20 പേര്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു.

ഇങ്ങനെ പെട്ടന്ന് സംഭവിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് തഹസില്‍ദാര്‍ ഇ.എന്‍. രാജു മാധ്യമങ്ങളോട് പറഞ്ഞു. സംഭവം ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles