Thursday, May 16, 2024
spot_img

”തൃണമൂലിന്റെ അന്ത്യം അടുത്തു, കോൺഗ്രസിനു പിന്നാലെ ബംഗാൾ ദീദിയും പരിവാരവും തകർന്നടിയും”; തുറന്നടിച്ച് അമിത് മാളവ്യ

ദില്ലി: മമത ബാനർജിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ(Amit Malviya Mamata Banerjee). രാജ്യത്ത് വമ്പൻ കുതിപ്പാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ കാഴ്ച് വച്ചത്. എന്നാൽ കോൺഗ്രസ് തകർന്നടിയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കോൺഗ്രസ് കഴിഞ്ഞാൽ പിന്നെ രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ തോൽവി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെന്ന് അമിത് മാളവ്യ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമിത് മാളവ്യയുടെ വാക്കുകൾ ഇങ്ങനെ:

“തൃണമൂലിന്റെ അന്ത്യം അടുത്തു, കോൺഗ്രസിനു പിന്നാലെ ബംഗാൾ ദീദിയും പരിവാരവും തകർന്നടിയും, കോൺഗ്രസിന് ശേഷം തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ തോൽവി മമത ബാനർജിയാണ്. ഗോവയിലെ മോശം പ്രകടനവും അവർ തന്നെ നേരിട്ട് പ്രചാരണത്തിനിറങ്ങി സമഗ്രമായ തോൽവി വാങ്ങിക്കൂട്ടുകയും ചെയ്തു. നന്ദിഗ്രാമത്തിലെ തോൽവിയ്‌ക്ക് ശേഷം മരുമകൻ അട്ടിമറി നടത്തി മമതയെ പുറത്താക്കാനുള്ള ശരിയായ സമയമാണിത് എന്നും, തീരദേശ സംസ്ഥാനമായ ഗോവയിൽ, ഏറ്റവും പഴക്കമുള്ള പാർട്ടിയായ മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടിയുമായി (എംജിപി) സഖ്യത്തിൽ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടു. എംജിപിയാകട്ടെ രണ്ട് സീറ്റ് നേടി എന്നും, 20 സീറ്റുകളുമായി ബിജെപി ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെന്നും” അമിത് മാളവ്യ പരിഹസിച്ചു.

അതേസമയം ഉത്തർപ്രദേശിലെ 403 മണ്ഡലങ്ങളിൽ 255 ഇടത്തും വിജയിച്ച് വീണ്ടും അധികാരം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. 37 വർഷത്തിനിടെ സംഭവിക്കുന്ന ആദ്യ രാഷ്‌ട്രീയ പ്രതിഭാസം. ഇത്തവണ 41.29 ശതമാനം വോട്ടാണ് യോഗി സർക്കാരിന് ലഭിച്ചത്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടിക്ക് 32.06 ശതമാനം വോട്ടുകൾ ലഭിച്ചു. 111 സീറ്റുകളിലാണ് എസ്പിക്ക് വിജയിക്കാനായത്. മറ്റ് രണ്ട് പ്രധാന പാർട്ടികളായ ബിഎസ്പിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഒറ്റ അക്കത്തിലേക്ക് ചുരുങ്ങേണ്ടിയും വന്നു. ബഹുജൻ സമാജ് പാർട്ടി ഒരു സീറ്റും, കോൺഗ്രസ് രണ്ട് സീറ്റുമാണ് ഇത്തവണ നേടിയത്. ഇരുപാർട്ടികളുടെയും വോട്ടുവിഹിതം യഥാക്രമം 12.88 ശതമാനവും 2.33 ശതമാനവുമാണ്.

Related Articles

Latest Articles