കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കാെടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്. നിരായുധരായി കീഴങ്ങിയ 22 സൈനികരെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെരുവിൽ വച്ച് പരസ്യമായാണ് വെടിവച്ചും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചും കൂട്ടക്കൊല നടത്തിയത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചും വെടിവെച്ചുമാണ് കമാൻഡോകളെ താലിബാൻ ഭീകരർ കൊലപ്പെടുത്തിയത്.
ഫരിയാബ് പ്രവിശ്യയിലാണ് ദാരുണ സംഭവം നടന്നത്. തോക്കുകളുമായി നടക്കുന്ന താലിബാൻ ഭീകരെ വീഡിയോയിൽ കാണാം. ഉടൻ തന്നെ അഫ്ഗാൻ കമാൻഡോകളോട് കീഴടങ്ങാൻ നിർദ്ദേശം നൽകിക്കൊണ്ട് സൈന്യം കെട്ടിടത്തിനുള്ളിൽ നിന്നും പുറത്തുവരുന്നതും വീഡിയോയിലുണ്ട്. കഴിഞ്ഞമാസം പതിനാറിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന.
അതേസമയം ഓഗസ്റ്റ് 30ഓടെ യുഎസ് സൈന്യം അഫ്ഘാനിസ്ഥാന് വിടുമെന്ന് ജോ ബൈഡന് ഭരണകൂടം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. കാബൂളിലെ യുഎസ് എംബസിക്ക് സുരക്ഷയൊരുക്കുന്ന 650 സൈനികര് മാത്രമാവും ഇതിന് ശേഷം രാജ്യത്ത് അവശേഷിക്കുക.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…