ബംഗളൂരു: 34കാരിയുടെ ഗര്‍ഭപാത്രത്തില്‍നിന്നും നീക്കിയത് 222 മുഴകള്‍. ബംഗളൂരു സക്ര വേൾഡ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇത്രയധികം മുഴകൾ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കിയത്. ഗര്‍ഭപാത്രത്തില്‍ മുഴകള്‍ ഉള്ളതുകൊണ്ട് അസാധാരണമായ ആര്‍ത്തവ രക്തസ്രാവവുമായാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഗര്‍ഭാശയത്തിന്റെ ഘടന തന്നെ പൂര്‍ണമായും വികലമാക്കിയ മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നുവെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.
ഇതോടെ ഏറ്റവും കൂടുതൽ മുഴകൾ നീക്കം ചെയ്തെന്ന റെക്കോർഡ് ഈ ആശുപത്രിയുടെ പേരിലായി. 2016ൽ ഈജിപ്തിൽ 186 മുഴകൾ നീക്കം ചെയ്തതാണ് നിലവിലുള്ള ഗിന്നസ് വേൾഡ് റെക്കോഡ്. രോഗനിര്‍ണ്ണയത്തില്‍, യുവതിയുടെ ഗര്‍ഭപാത്രം ഏകദേശം എട്ട് മാസം ഗര്‍ഭമുള്ളവരുടെ വലുപ്പത്തിലാണ് കണ്ടതെന്നും, അടിവയറ്റില്‍ വീക്കമുണ്ടായിരുന്നതായും സീനിയര്‍ കണ്‍സള്‍ട്ടന്റും ഒബ്‌സ്റ്റെസ്ട്രിക് ആന്‍ഡ് ഗൈനക്കോളജി മേധാവിയുമായി ഡോ.ശാന്തല തുപ്പണ്ണ പറഞ്ഞു. പല വലുപ്പത്തിലുള്ള 222 മുഴകൾ ചേർന്ന് ആകെ 2.2 കിലോയോളം ഭാരമാണുണ്ടായിരുന്നത്. മൂത്രസഞ്ചിയിലും ഗർഭപാത്രത്തിെൻറ ഇടതുഭാഗത്തുമാണ് മുഴകളുണ്ടായിരുന്നത്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…