Tuesday, September 22, 2026

ബംഗളൂരുവില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ 7 പേർക്ക് ദാരുണാന്ത്യം; അപകടം അമിത വേഗത്തെ തുടർന്ന്

ബംഗളൂരു: ബംഗളൂരുവില്‍ കാര്‍ കെട്ടിടത്തിലിടിച്ച്‌​​ ഏഴുമരണം. ചൊവ്വാഴ്ച വെളുപ്പിന്​ 2.30ഓടെയായിരുന്നു അപകടം. ബംഗളൂരുവിന്‍റെ തെക്കുകിഴക്കൻ ഭാഗമായ കോരമംഗല പ്രദേശത്താണ്​ സംഭവം. ഡിഎംകെ നേതാവും ഹൊസൂർ എം.എൽ.എയുമായ വൈ.പ്രകാശിന്റെ മകൻ കരുണസാഗർ, ഭാര്യ ഡോ.ബിന്ദു എന്നിവർ ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്.

അമിത വേഗതയിലെത്തിയ ഓഡി കാര്‍ റോഡരികിലെ കെട്ടിടത്തിലേക്ക്​​ ഇടിച്ചുകയറുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ സംഭവ സ്​ഥലത്തുവെച്ചുതന്നെ മരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles