Kerala

മലപ്പുറം തിരൂരില്‍ വൻ ലഹരി വേട്ട; 2 കോടിയുടെ കഞ്ചാവ് പിടികൂടി; 3 പേര്‍ അറസ്റ്റില്‍

മലപ്പുറം: തിരൂരിൽ വൻ കഞ്ചാവ് വേട്ട. ചരക്കുലോറിയില്‍ തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവ് പോലീസ് സംഘം പിടികൂടി. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മറ്റത്തൂര്‍ സ്വദേശി വിനീത്, ആളൂര്‍ സ്വദേശി ദിനേശ്, പാലക്കാട് ആലത്തൂര്‍ സ്വദേശി മനോഹരന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചരക്കിറക്കി വരികയാണെന്ന വ്യാജേന ലോറിയുടെ പിന്‍ഭാഗത്ത് മടക്കിയിട്ടിരുന്ന ടാര്‍പോളിനുള്ളിലാണ് ഇവര്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് തിരൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറിയിലെ രഹസ്യ അറയിൽ നൂറിലേറെ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.

മലപ്പുറം എസ് പി സുജിത്ത് ദാസിന്റെ നിര്‍ദ്ദേശ പ്രകാരം തിരൂര്‍ ഡി വൈ എസ് പി കെ എ സുരേഷ് ബാബു, സി ഐ ലിജോ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്‌. ഇവർക്കു പിന്നിലുള്ള കഞ്ചാവ് മാഫിയക്കെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

4 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

5 hours ago