ഇടുക്കി: 15 വയസുകാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 24 കാരന് 62 വര്‍ഷം ശിക്ഷ വിധിച്ച് കോടതി. ദേവികുളം സ്വദേശി ആല്‍വിനെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ജി.വര്‍ഗീസ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി അമ്പത്തിയ്യാരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സാമൂഹ്യ മാധ്യമം വഴിയാണ് പ്രതിയായ ആല്വിന് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞതോടെ ചൈല്‍ഡ് ലൈനെ ബന്ധപ്പെട്ടു. ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശപ്രകാരം ദേവികുളം പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി എന്ന കുറ്റത്തിന് 40 വര്‍ഷം തടവും, പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് 20 വര്‍ഷവും, ലൈംഗിക അതിക്രമം നടത്തി എന്നുള്ളതിന് രണ്ടുവര്‍ഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.
24 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. 31 തെളിവുകളും ഹാജരാക്കി. പ്രതിയില്‍ നിന്ന് ഈടാക്കുന്ന ഒരു ലക്ഷത്തി അമ്പത്തിയ്യായിരം രൂപയ്ക്ക് പുറമേ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കുട്ടിയുടെ പുനരധിവാസത്തിനായി ഒരു ലക്ഷം രൂപ കൂടി അധികമായി നല്‍കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സനീഷ് എസ് എസ് ഹാജരായി.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…