BJP Investment Promotion Policy 2026'
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ ‘ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026’ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ഫാക്ടറികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ഇടത്-തൃണമൂൽ യൂണിയനുകളുടെ ഭീഷണികൾക്കും പിടിച്ചുപറികൾക്കുമെതിരെ ശക്തമായ മുന്നറിയിപ്പാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി നൽകിയത്. വ്യവസായശാലകളിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളോ ഗുണ്ടായിസമോ ഉണ്ടായാൽ പരാതി ലഭിച്ച് 15 മിനിറ്റിനകം ശക്തമായ പൊലീസ് നടപടിയും അറസ്റ്റും ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമി ലഭ്യത ഉറപ്പുവരുത്താൻ ലാൻഡ് ബാങ്ക് രൂപീകരിക്കുമെന്നും വ്യാവസായിക വളർച്ചയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ടി.എം.സി സർക്കാരിന്റെ അഴിമതിയും തെറ്റായ വികസന നയങ്ങളും കാരണം തകർച്ചയിലായ ബംഗാൾ സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാനുള്ള സമഗ്രമായ പദ്ധതികളാണ് പുതിയ വ്യവസായ നയത്തിലുള്ളത്. മുൻ സർക്കാരുകളുടെ ഭരണത്തിൽ വ്യവസായ സമ്മിറ്റുകളുടെ പേരിൽ കോടികളുടെ അഴിമതി നടന്നെങ്കിലും യഥാർത്ഥ നിക്ഷേപങ്ങളൊന്നും എത്തിയില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഭാരതീയ ജനതാ പാർട്ടി സർക്കാർ അധികാരത്തിലേറി ആദ്യ ആറുമാസത്തിനുള്ളിൽത്തന്നെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 4,000 കോടി രൂപയുടെ വർദ്ധനവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്കും പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും പുതിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വർഷങ്ങളായി അനുഭവിച്ച കമ്മ്യൂണിസ്റ്റ്-തൃണമൂൽ ഭരണത്തിന് കീഴിലെ അരാജകത്വത്തിൽ നിന്നും രക്ഷപ്പെട്ട്, ഭാരതത്തിന്റെ വികസന മുന്നേറ്റത്തിന് ഒപ്പം പശ്ചിമ ബംഗാളും കുതിച്ചുയരുമെന്നതിൽ സംശയമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിക്സിത് ഭാരത് എന്ന ആശയത്തിന് കൂടുതൽ കരുത്തുപകരുന്ന ഈ ജനക്ഷേമ വ്യവസായ നയത്തെ ദേശസ്നേഹികൾ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…