വെള്ളിയാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ പ്രദേശം
വാഷിങ്ടൻ : അമേരിക്കയിലെ ദക്ഷിണ-മധ്യ-കിഴക്കൻ മേഖലകളിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്. കാറ്റിൽ ഇതുവരെ 26 മരണം റിപ്പോർട്ടു ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ചുഴലിക്കാറ്റ് ടെനിസി സംസ്ഥാനത്താണ് സംഹാരതാണ്ഡവമാടിയത്. ഇവിടെ മാത്രം ഒൻപത് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീണതിനാൽ ഗതാതതം പൂർണമായും തടസ്സപ്പെട്ടു. വീടുകൾക്കുൾപ്പെടെ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
അർകെൻസ, മിസിസിപ്പി, അലബാമ, ഇൻഡ്യാന, ഇലിനോയ്, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രസിഡന്റ് ജോ ബൈഡനെ സ്ഥിതിഗതികൾ ധരിപ്പിച്ചതായും സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും അർകെൻസ ഗവർണർ സാറാ ഹക്കബീ സാൻഡേഴ്‌സ് വ്യക്തമാക്കി.
നേരത്തെ രാജ്യത്തെ വടക്കൻ സംസ്ഥാനമായ അയോവ മുതൽ ദക്ഷിണ മേഖലയിലെ മിസിസിപ്പി വരെയുള്ള പ്രദേശത്ത് ദേശീയ കാലാവസ്ഥാ വിഭാഗം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു, കഴിഞ്ഞയാഴ്ച മിസിസിപ്പിയിൽ ചുഴലിക്കാറ്റിൽ 25 പേർ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…