അപകട ദൃശ്യം ,അജില
തിരുവനന്തപുരം: നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ ഇരട്ടിച്ചിപ്പാറയില് ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു
അപകടമുണ്ടായത്. ഇടതുവശത്തുകൂടി വന്നിരുന്ന കാര്‍ പൊടുന്നനെ നിയന്ത്രണം വിട്ട് ആദ്യം റോഡിന്റെ വലതുവശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും പിന്നാലെ എതിര്‍വശത്തുനിന്ന് വന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രികയായിരുന്ന കിളിമാനൂർ എംജിഎം സ്കൂൾ അദ്ധ്യാപിക, പാപ്പാല എംഎസ്എ കോട്ടേജിൽ എം.എസ്.അജില (32) ആണ് മരിച്ചത്. . ഒപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകൻ ആര്യന് പരിക്കേറ്റു. ആര്യൻ ഇപ്പോൾ ചികിത്സയിലാണ്.
ഉടൻ തന്നെ അജിലയെയും മകനെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ആറരയോടെ അഖിലയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. വിമാനത്താവളത്തില്‍ പോയി മടങ്ങിയവരായിരുന്നു കാറിലുണ്ടായിരുന്നത്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…