ഇന്ത്യൻ ടീം മത്സരത്തിനിടെ
ചെന്നൈ : മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ഭേദപ്പെട്ട സ്കോറിലെത്തി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസ് എടുത്ത് എല്ലാവരും കൂടാരം കയറി. 47 റൺസെടുത്ത മിച്ചൽ മാർഷ് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറർ. അതേസമയം ടെസ്റ്റ് പരമ്പരയിലെ മോശം ഫോം തുടരുന്ന ക്യാപ്റ്റൻ സ്മിത്ത്, ഇന്ന് റണ്ണൊന്നും എടുക്കാതെ പുറത്തായി. ട്രാവിസ് ഹെഡ് –33, ഡേവിഡ് വാർണർ –23, മാർനസ് ലബുസ്ചേഞ്ച്–28, അലക്സ്ക് കാരി –38, മാർകസ് സ്റ്റോണിസ് –25, സീൻ അബോട്ട്–26, ആഷ്ടൻ അഗർ –17, മിച്ചൽ സ്റ്റാർക് –10, ആഡം സാംപ –10(നോട്ടൗട്ട്) എന്നിവരെല്ലാം തങ്ങളെക്കൊണ്ടാവുന്ന രീതിയിൽ സ്കോർബോർഡിൽ നിർണ്ണയാക സംഭാവനകൾ നൽകി.
ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീതവും അക്സർ പട്ടേൽ മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ആദ്യ പത്തോവറിൽ 61 റൺസാണ് ഓപ്പണർമാർ സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തത് .
രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയ വിജയിച്ചതോടെ പരമ്പര 1–1 എന്ന നിലയിലാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാൻ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…