Kerala

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്!ക്ഷേമപെൻഷൻ വർദ്ധന അടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്.രാവിലെ ഒൻപത് മണിയ്ക്ക് ധനമന്ത്രി കെ. എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും.ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ വാഗ്ദാനം.കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വികസന പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളുന്നാതണോ അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് എന്ന് ഉറ്റുനോക്കുകയാണ് കേരളം.

പിണറായി സർക്കാരിന്റെ അവസാന ബജറ്റ് കൂടിയായതിനാൽ നിർണായക പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് നേട്ടമാകുന്ന പ്രഖ്യാപനങ്ങൾ ഇക്കുറി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ സമർപ്പിക്കും. അധിക വിഭവ സമാഹ​രണം ലക്ഷ്യമിട്ട് നികുതിയേതര ഫീസുകൾ കൂട്ടിയേക്കും. വയനാട് പുനരധിവാസത്തിന് പ്രത്യേക പാക്കേജുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. വിഴിഞ്ഞ തുറമുഖം കേന്ദ്രീകരിച്ചുള്ള വികസനത്തിനായി പണം നീക്കിവയ്‌ക്കാനും സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ .കൂടാതെ പെൻഷനിൽ 100 മുതൽ 200 രൂപവരെയുള്ള വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 150 രൂപ വർദ്ധിപ്പിച്ച് ക്ഷേമ പെൻഷൻ 1750 ആക്കണം എന്ന ശുപാർശ നിലവിൽ സർക്കാർ മുൻപാകെ ഉണ്ട്.വയനാടിന്റെ പുന:രധിവാസത്തിനായുള്ള പ്രഖ്യാപനങ്ങളും ഇക്കുറി ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. വയനാടിന് പ്രത്യേക പാക്കേജ് നൽകിയേക്കും. ദുരിത ബാധിതകർക്കുള്ള ധനസഹായവും തുടരും. വിഴിഞ്ഞം തുറമുഖത്തിന് ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 hour ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

9 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

11 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

11 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

12 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago