മുളന്തുരുത്തി:അടിപിടി, ലഹരിമരുന്ന് കേസുകളിലെ സ്ഥിരം പ്രതിയായ യുവാവിനെ വീട്ടിൽകയറി വെട്ടിക്കൊന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. മുളന്തുരുത്തി പെരുമ്പിള്ളിയിൽ ഈച്ചിരവേലിൽ മത്തായിയുടെ മകൻ ജോജി മത്തായി(24)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ രണ്ടു ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ജോജിയുമായി സംഘം വാക്കുതർക്കത്തിൽ ഏർപ്പെടുകയും മുറ്റത്തുവച്ചുതന്നെ ആക്രമിക്കുകയുമായിരുന്നു. ജോജിയുടെ കഴുത്തിനും നെഞ്ചിനുമാണ് വെട്ടേറ്റത്. ഇത് തടയാൻ എത്തിയപ്പോൾ പിതാവ് മത്തായിക്കും വെട്ടേറ്റു. കൃത്യത്തിന് ശേഷം ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ചാണ് പ്രതികൾ ഓടി മറഞ്ഞത്.
ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ കൃത്യം ചെയ്തവരെപ്പറ്റി ജോജി സൂചന നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നടക്കാവ് സ്വദേശി അതുൽ (25) ഉദയംപേരൂർ സ്വദേശി ശരത് (27), വടക്കൻ പറവൂർ സ്വദേശി മിഥുൻ (25) എന്നിവർ പിടിയിലായിരിക്കുന്നത്. രക്ഷപെട്ട സംഘത്തെ പുത്തൻകുരിശ് വടവുകോടിനു സമീപത്തുനിന്നാണ് രാത്രി അറസ്റ്റ് ചെയ്തത്.
പെരുമ്പിള്ളി പഴയ പാണാർപാലം, മറ്റത്താൻ കടവ് റോഡ് എന്നിവിടങ്ങളിൽ ഇരുട്ടായാൽ കഞ്ചാവ് സംഘങ്ങളുടെ വിളയാട്ടമാണ്. ലഹരി ഉപയോഗിക്കുന്നവർ തമ്മിലുള്ള സംഘട്ടനങ്ങളും പതിവാണ് , ലഹരിമരുന്ന് സംഘങ്ങളുടെ കുടിപ്പകയാണ് യുവാവിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.. മരിച്ച യുവാവിനെതിരേയും നിരവധി കേസുകൾ നിലവിലുണ്ട്..
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…