Kerala

മഹാരാജനായി പ്രാർത്ഥനയോടെ നാട് ; നിർമാണത്തൊഴിലാളി 90 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ടിട്ട് 30 മണിക്കൂറുകൾ പിന്നിട്ടു ; രക്ഷാപ്രവർത്തനം തുടരുന്നു

വിഴിഞ്ഞം : വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് 90 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ട നിർമാണത്തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ദൗത്യം തുടരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ തുടങ്ങിയ രക്ഷാപ്രവർത്തനമാണ് ഇപ്പോഴും നടക്കുകയാണ്. അതെ സമയം തൊഴിലാളി മണ്ണിനടിയിൽ പെട്ടിട്ട് 30 മണിക്കൂർ പിന്നിടുകയാണ്.

വെങ്ങാനൂർ നീലകേശി റോഡ് നെല്ലിത്തറ വീട്ടിൽ മഹാരാജൻ(55) ആണ് പണിക്കിടെ മണ്ണിടിഞ്ഞ് കിണറിനുള്ളിൽ അകപ്പെട്ടത്. വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിണറിനുള്ളിൽ നേരത്തെ വീണ മണ്ണ് മാറ്റുന്നതിനും പമ്പുസെറ്റ് ഉൾപ്പെട്ട മോട്ടോർ മുകളിലേക്കു മാറ്റുന്നതിനുമാണ് മഹാരാജനും മുക്കോല സ്വദേശികളായ ശേഖർ, കണ്ണൻ, മോഹൻ, പുന്നക്കുളം സ്വദേശി മണികണ്ഠൻ എന്നീ തൊഴിലാളികളുമെത്തിയത്. കിണറിനുള്ളിലുണ്ടായിരുന്ന പമ്പ്സെറ്റും അനുബന്ധ ഉപകരണങ്ങളും കയർകെട്ടി മുകളിലേക്ക് ഉയർത്താൻ ശ്രമിക്കവേയാണ് മണ്ണിടിച്ചിലുണ്ടാകുന്നതും കിണറ്റിലിറങ്ങിയ മഹാരാജൻ അകപ്പെടുന്നതും. മുകളിലേക്കു കയറാൻ ശ്രമിക്കുന്നതിനിടയിൽ പുതുതായി അടുക്കിയ ഉറകൾക്കു താഴെയുള്ള പഴയ ഉറകൾ മണ്ണിടിച്ചിലിനെത്തുടർന്ന് ഇളകി മഹാരാജന്റെ ദേഹത്ത് വീണു. 16 റിങ്ങുകളുടെ അവശിഷ്ടങ്ങൾ സന്ധ്യയോടെ നീക്കി. ബാക്കിയുള്ള മണ്ണ് നീക്കംചെയ്യാനുള്ള ശ്രമം തുടരുകയാണ്.

തൊഴിലാളികളും അഗ്നിരക്ഷാസേനാംഗങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുകയാണ് . ഇവർക്ക് ശ്വാസിക്കുന്നതിനുള്ള ശുദ്ധവായു ലഭ്യമാക്കുന്ന ബ്രീത്തിങ് അപ്പാരറ്റസ്‌, ഓക്‌സിജൻ സിലിൻഡർ, ആംബുലൻസ് അടക്കമുള്ള രക്ഷാസന്നാഹങ്ങളൊരുക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Anandhu Ajitha

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

9 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

9 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

10 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

10 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

11 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

11 hours ago