3,556 kg of non-edible nectar powder was distributed in the Anganwadi
തിരുവനന്തപുരം: അങ്കണവാടികളിൽ വിതരണം ചെയ്തത് ഭക്ഷ്യയോഗ്യമല്ലാത്ത അമൃതം പൊടിയെന്ന് തെളിയിക്കുന്ന സിഎജി റിപ്പോർട്ട് പുറത്ത്. 3,556 കിലോയോളം വരുന്ന അമൃതം പൊടിയാണ് സംസ്ഥാനത്തെ വിവിധ അങ്കണവാടികളിലേക്ക് വിതരണം ചെയ്തത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും ഇത് പിടിച്ചെടുത്തിട്ടില്ലെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തെ വിദ്യാലയങ്ങളുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുരുതര വീഴ്ചയും പോരായ്മയും മനസ്സിലാക്കി തരുന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നത്.
ഭക്ഷ്യസുരക്ഷാ പരിശോധനയ്‌ക്കാവശ്യമായ സംവിധാനങ്ങളിലെ കുറവ്, പരിശോധിക്കാൻ ആളില്ലാത്ത അവസ്ഥ, അംഗീകാരമുള്ള ലാബുകളുടെ പരിമിതി, ആവശ്യത്തിന് വാഹന സൗകര്യമില്ലായ്ക തുടങ്ങി ഭക്ഷ്യസുരക്ഷാവകുപ്പിൽ നിലവിലുള്ള പോരായ്മകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…