Friday, May 3, 2024
spot_img

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു; നീണ്ടകരയിൽ നിന്നും 500 കിലോ പഴകിയ മൽസ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; മൽസ്യ മേഖലയിലെ മായം ചേർക്കൽ വ്യാപകമെന്ന് സൂചന; കലർത്തുന്നത് അപകടകാരികളായ രാസ വസ്തുക്കൾ

കൊല്ലം നീണ്ടകരയിൽ മൽസ്യബന്ധന ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധനയിലാണ് പഴകിയ മൽസ്യം കണ്ടെത്തിയത്. രാസവസ്തു സാന്നിധ്യം കണ്ടെത്താൻ മത്സ്യത്തിന്റെ സാമ്പിൾ ശേഖരിച്ചു. ബോട്ടിലെ സ്റ്റോറിലാണ് പഴകിയ മത്സ്യം സൂക്ഷിച്ചിരുന്നത്. ഇവ വിപണിയിലെത്തിയിരുന്നെങ്കിൽ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി സൃഷ്ടിച്ചേനെ. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓപ്പറേഷൻ മത്സ്യയുടെ ഭാഗ്യമായാണ് മിന്നൽ പരിശോധന നടത്തിയത്. പുലർച്ചെ 3.30 ന് ബോട്ടുകൾ നങ്കൂരമിടുന്നതിന് മുൻപായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്‌ക്കെത്തിയത്. ഈ പരിശോധനയിലാണ് മത്സ്യ ബന്ധന ബോട്ടുകളുടെ ഉൾഭാഗത്തെ അറയിൽ സൂക്ഷിച്ചിരുന്ന 500 കിലോയോളം പഴകിയയ മത്സ്യങ്ങൾ കണ്ടെത്തിയത്. അയല ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.

സംസ്ഥാനത്ത് പഴകിയ ഭക്ഷ്യ വസ്തുക്കൾ കഴിച്ചുണ്ടാകുന്ന അപകടം തുടർകഥയാകുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ഭക്ഷണ ശാലകൾ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നും പഴകിയ ഭക്ഷണ സാധനങ്ങൾ സൂചിച്ചതിനെ തുടർന്നും അടച്ചുപൂട്ടിയിരുന്നു. മൽസ്യമേഖലയിൽ മായം ചേർക്കൽ വ്യാപകമാണെന്നാണ് ലഭിക്കുന്ന സൂചന. അപകടകാരികളായ രാസവസ്തുക്കൾ മൽസ്യത്തിൽ ചേർക്കുന്നുവെന്ന ആരോപണങ്ങളെ തുടർന്നാണ് സാമ്പിൾ പരിശോധനക്ക് അയച്ചത്.

Related Articles

Latest Articles