accident

ജമ്മുകശ്മീരിലെ ദോഡ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം ! പരിക്കേറ്റ 17 പേരിൽ ആറുപേരുടെ നില ഗുരുതരം ; ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ദോഡ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. ബസിൽ 55 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 17 പേരിൽ ആറുപേരുടെ നില ഗുരുതരമാണ്. കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്കു യാത്ര തിരിച്ച ബസ്, ബത്തോട്ട് – കിഷ്ത്വാര്‍ ദേശീയ പാതയിലെ അസറിൽ വച്ചാണ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ കിഷ്ത്വാറിലേയും ദോഡയിലേയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റാന്‍ ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

ദുരന്തത്തിൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.
“അപകടം വേദനാജനകമാണ്. ഉറ്റവര്‍ നഷ്ടമായ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ”- പ്രധാനമന്ത്രി സമൂഹ മാദ്ധ്യമമായ എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

Anandhu Ajitha

Recent Posts

ഇടവേളയ്ക്ക് ശേഷം സെയ് തിമിംഗലം തിരിച്ചെത്തി|കാരണം ഇതാണ്

100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്

14 mins ago

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

10 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

10 hours ago