The building under construction in Kochi Smart City collapsed; One dead, 5 workers injured
കൊച്ചി: സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തമാണ് മരിച്ചത്. അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർ കൊച്ചി സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട തൊഴിലാളികളുടെ തലക്കും കാലിനുമാണ് പരിക്കേറ്റത്.
രാവിലെ എട്ടരയോടെ കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന ആറു നില കെട്ടിടത്തിന്റെ പെയിന്റിങ്ങിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിക്കുകയായിരുന്നു. ഇരുമ്പ് ഫ്രെയിമിന്റെ പല തട്ടുകളിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഫ്രെയിമിന്റെ ഏറ്റവും മുകളിലെ തട്ടിൽ നിന്ന തൊഴിലാളിയാണ് മരിച്ചത്.
ഇരുമ്പ് ഫ്രെയിമുകൾക്കടിയിൽ കുടുങ്ങിയ രണ്ടു പേരെ സഹ തൊഴിലാളികൾ രക്ഷപ്പെടുത്തി. മറ്റ് രണ്ടു പേരെ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ഫ്രെയിമുകൾ മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തിയത്. തൃക്കാക്കര അഗ്നിശമനസേനയുടെ യൂനിറ്റ് ആണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…