SPECIAL STORY

അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനു തുടക്കം; വൈകുന്നേരം 06:30 ന് പഞ്ച വൈഷ്‌ണവ ബിംബങ്ങൾക്ക് ഗംഭീര സ്വീകരണം; തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ ഇനി മഹാവിഷ്‌ണു സത്രത്തിന്റെ ഭക്തിസാന്ദ്രമായ ഏഴുദിനങ്ങൾ; ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്സമയക്കാഴ്ച്ച ഒരുക്കി തത്വമയി

തിരുവാറന്മുള: മൂന്നാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ തുടക്കമായി. 2023 മെയ് 17 വരെയാണ് സത്രം. മുംബൈ ചന്ദ്രശേഖരശർമയാണ് സത്രാചാര്യൻ. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്ന് ഖ്യാതികേട്ട തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിൽ വൈശാഖ മാസാചരണത്തിൻ്റെ ഭാഗമായാണ് പാണ്ഡവീയ സത്രം നടത്തപ്പെടുന്നത്.

108 വൈഷ്ണ തിരുപ്പതി സങ്കല്പത്തിൽ 108 കുട്ടികളുടെ സമ്പൂർണ്ണ ഭഗവത് ഗീതാ പാരായണത്തിനും ശുഭാരംഭമായി. അഞ്ചുക്ഷേത്രങ്ങളിലെ ബിംബങ്ങൾ വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ ഒത്തുചേർന്ന് ആറന്മുളയ്ക്ക് മഹാഘോഷയാത്രയായി പുറപ്പെടുകയും ആറന്മുള കടകൽ ദേവീ ക്ഷേത്ര സന്നിധിയിൽ നിന്ന് താലപ്പൊലി, വാദ്യമേളങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടുകൂടി ആറന്മുള ക്ഷേത്രത്തിലേയ്ക്ക് ആനയിക്കപ്പെടുകയും ചെയ്യും. പഞ്ചവൈഷ്‌ണ ബിംബങ്ങൾ എന്നറിയപ്പെടുന്ന വിവിധഭാവങ്ങളിലുള്ള മഹാവിഷ്‌ണു വിഗ്രഹങ്ങൾ ഇന്ന് വൈകുന്നേരം 06:30ന് യജ്ഞശാലയിൽ എത്തിച്ചേരും. ഒരേപീഠത്തിൽ ഈ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചുകൊണ്ടായിരിക്കും സത്രത്തിന്റെ ഇനിയുള്ള ചടങ്ങുകൾ നടക്കുക. തുടർന്ന് 108 വൈഷ്ണവ തിരുപ്പതികളുടെ ചിത്ര പ്രദർശനം ദേവയജനം ആരംഭിക്കും. കുരുക്ഷേത്രയുദ്ധത്തിന് ശേഷം രാജസൂയത്തിനു മുമ്പ് പഞ്ചപാണ്ഡവന്മാർ ധൗമ്യ മഹർഷിയുടെ നിർദ്ദേശാനുസരണം നടത്തിയ വൈശാഖമാസ പൂജയാണ് ഈ മഹായജ്‌ഞം. ആർഷഭാരത സംസ്ക്കാരത്തിന്റെ പൗരാണിക പാരമ്പര്യം വിളിച്ചോതുന്ന മഹാവിഷ്‌ണു സത്രത്തിന്റെ തത്സമയക്കാഴ്ച്ച ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്വമയി ഒരുക്കുന്നു. തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://bit.ly/40h4Ifn

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

8 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

8 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

9 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

11 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

16 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago