Spirituality

മൂന്നാമത് പാണ്ഡവീയ മഹാവിഷ്ണു സത്രം തിരുവാറന്മുളയിൽ മെയ് 10 മുതൽ 17 വരെ; പാരായണ യജ്ഞത്തിന്റെ ഭാഗമായി സമ്പൂർണ്ണ നാരായണീയം പാരായണം നടന്നു

ആറന്മുള: മെയ് 10 മുതൽ 17 വരെ തിരുവാറന്മുള ശ്രീ പാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ അരങ്ങേറുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി ക്ഷേത്രസന്നിധിയിൽ 51 ദിവസം നീണ്ടു നിൽക്കുന്ന പാരായണ യജ്ഞത്തിന്റെ 38 – ആം ദിനമായ ഇന്ന് രാവിലെ മുതൽ പൗർണ്ണമി നാരായണീയ സമിതി, ഇടയോടിക്കാവിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയം പാരായണം നടന്നു.

സമ്പൂർണ്ണ നാരായണീയം പാരായണം നടന്നപ്പോൾ

ബോംബെ ബാബ ആട്ടോമിക് റിസർച്ച് സെന്ററിലെ Rtd. സൈന്റിഫിക് ഓഫീസറായ തങ്കമണി നായർ നാമജപ യജ്ഞത്തിന് ഭദ്രദീപം തെളിയിച്ചു.

ബി . രാധാകൃഷ്ണ മേനോൻ ചെയർമാനും കെ. ബി സുധീർ ജനറൽ കൺവീനറും കെ. ആർ രാജേഷ് കൺവീനറുമായ വി. സുരേഷ് കുമാർ പബ്ലിസിറ്റി കൺവീനറുമായ പഞ്ചപാണ്ഡവീയ സത്രസമിതിയുടെ നേതൃത്വത്തിലാണ് മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം നടക്കുക.

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയ കാഴ്ചകൾ ഭക്തജനങ്ങൾക്ക് തത്വമയി നെറ്റ് വർക്കിലൂടെ വീക്ഷിക്കാം. സത്രത്തിന്റെ തത്സമയ കാഴ്ചകൾ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് വീക്ഷിക്കാവുന്നതാണ്

http://bit.ly/3Gnvbys

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago