Spirituality

മൂന്നാമത് പാണ്ഡവീയ മഹാവിഷ്ണു സത്രം തിരുവാറന്മുളയിൽ മെയ് 10 മുതൽ 17 വരെ; പള്ളിയോട കരകളിലൂടെ ജ്യോതി പ്രയാണ യാത്രയും വിഭവ സമാഹരണവും 27ന് ആരംഭിക്കും.

ആറന്മുള: മെയ് 10 മുതൽ 17 വരെ തിരുവാറന്മുള ശ്രീ പാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ അരങ്ങേറുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി 52 പള്ളിയോട കരകളിലൂടെയുള്ള ജ്യോതി പ്രയാണ യാത്രയും വിഭവസമാഹരണവും 27ന് ആരംഭിക്കും. 27ന് രാവിലെ 7 മണിക്ക് തിരുവാറന്മുള ക്ഷേത്രതിരുനടയിൽ നിന്നും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ജ്യോതി പ്രയാണ യാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. മല്ലപ്പുഴശ്ശേരി കരയിൽ നിന്നും തുടങ്ങുന്ന സ്വീകരണം വൈകിട്ട് 6ന് ചിറയിറമ്പ് കരയിൽ ആദ്യദിനം സമാപിക്കും.

രണ്ടാം ദിനം രാവിലെ എട്ടുമണിക്ക് കീഴ്ച്ചേരിമേൽ കരയിൽ നിന്നും തുടങ്ങുന്ന യാത്രയുടെ ഉത്ഘാടനം പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ്. രാജൻ നിർവഹിക്കും. വൈകിട്ട് 6 30ന് മുണ്ടങ്കാവിൽ യാത്ര സമാപിക്കും. മൂന്നാം ദിനമായ ഏപ്രിൽ 29ന് രാവിലെ എട്ടുമണിക്ക് തോട്ടപ്പുഴശ്ശേരി കരയിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ. എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുന്ന യാത്ര വൈകിട്ട് 5 30ന് ഇടശ്ശേരിമല കരയിലെ സ്വീകരണത്തോടെ ആറന്മുളയിൽ സമാപിക്കും. ഭക്തിനിർഭരമായ സ്വീകരണവും ദേശദേവന്റെ സന്നിധിയിലെ സത്രത്തിന് ആവശ്യമായ വിഭവങ്ങളും ഇതോടൊപ്പം എല്ലാ കരകളിൽ നിന്നും സ്വീകരിക്കും.

പള്ളിയോട സേവാ സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രഥ യാത്രയ്ക്ക് സത്ര സമിതി ചെയർമാൻ അഡ്വ. ബി രാധാകൃഷ്ണമേനോൻ, ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റ് ഓഫീസർ പി അജികുമാർ, പാണ്ഡവീയ സത്രം ജനറൽ കൺവീനർ സുധീർ കുമാർ, കൺവീനർ രാജേഷ് കുമാർ, പബ്ലിസിറ്റി കൺവീനർ വി. സുരേഷ് കുമാർ, ജ്യോതി പ്രയാണ യാത്ര കോർഡിനേറ്റർ അരുൺ എസ്. നായർ, കൺവീനർ ശരത് പുന്നംതോട്ടം, ഫുഡ്‌ കമ്മിറ്റി കൺവീനർ രാജേന്ദ്രൻ പുത്തേത്ത്, സത്ര സമിതി ഭാരവാഹികൾ, തുടങ്ങിയവർ നേതൃത്വം നൽകും.

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയ കാഴ്ചകൾ ഭക്തജനങ്ങൾക്ക് തത്വമയി നെറ്റ് വർക്കിലൂടെ വീക്ഷിക്കാം. സത്രത്തിന്റെ തത്സമയ കാഴ്ചകൾ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് വീക്ഷിക്കാവുന്നതാണ്

http://bit.ly/3Gnvbys

Anandhu Ajitha

Recent Posts

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

2 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

2 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

3 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

3 hours ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

3 hours ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

4 hours ago