പനാജി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ കോണ്ഗ്രസിനെ പ്രതിരോധത്തിലാക്കി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ഗോവയിൽ പൗരത്വ ഭേദഗതി നിയമത്തിലെ കോണ്ഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് നാല് നേതാക്കൾ പാർട്ടി വിട്ടു. ഇതിൽ മൂന്ന് പേർ ബിജെപിക്കൊപ്പം ചേർന്നു.
പനാജി കോണ്ഗ്രസ് മുൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് അമോങ്കർ, മുൻ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേഷ് കുബാൽ, മുൻ യുവജന നേതാവ് ശിവ്രാജ് താർക്കർ, വടക്കൻ ഗോവ ന്യൂനപക്ഷ സെൽ മേധാവി ജാവേദ് ശൈഖ് എന്നിവരാണ് പാർട്ടി വിട്ടത്. ഇവരിൽ അമോങ്കർ, കുബാൽ, താർക്കർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
മൂന്നു പേരെയും ബിജെപി പാർട്ടിയിലേക്ക് സ്വാഗതം ചെയതു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗോവയിൽ ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി. നഡ്ഡയുടെ നേത്യത്വത്തിൽ വൻ റാലി നടക്കാനിരിക്കെയാണ് കോണ്ഗ്രസ് നേതാക്കൾ ബിജെപിയിലെത്തിയത്.
പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിർക്കുന്ന കോണ്ഗ്രസ് നിലപാട് തെറ്റാണെന്ന് അമോങ്കർ വ്യക്തമാക്കി. കോണ്ഗ്രസ് ജനങ്ങളെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമോങ്കർ പറഞ്ഞു.
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…