തിരുവനന്തപുരം: ഇസ്രായേലിലേക്ക് കടക്കുന്നതിനിടെ നാല് മലയാളികൾക്ക് വെടിയേറ്റതായി സൂചന. ഒരാൾ കൊല്ലപ്പെട്ടുവെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേലാണ് വെടിയേറ്റ് മരിച്ചതായി വിവരം ലഭിച്ചത്. വെടിയേറ്റവരിൽ ഒരാളായ മേനംകുളം സ്വദേശി എഡിസൻ നാട്ടിലെത്തിയപ്പോഴാണ് ബന്ധുക്കളോട് വിവരങ്ങൾ പറഞ്ഞത്. ഇസ്രയേലിലേയ്ക്ക് കടക്കാൻ ശ്രമിച്ച നാലുപേരിൽ രണ്ടുപേർ അവിടെ ജയിലായതായും എഡിസൺ അറിയിച്ചു.
ജോർദാനിൽ നിന്ന് ഇസ്രയേലിലേയ്ക്ക് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. സംഘർഷം നടക്കുന്ന സമയത്ത് ജോർദാനിൽ നിന്ന് ഇവർ ഇസ്രയേലിലേയ്ക്ക് പോയത് എന്തിനെന്ന കാര്യത്തിൽ വ്യക്തതയില്ല. അനധികൃത മനുഷ്യക്കടത്തിന്റെ ഭാഗമായുള്ള നുഴഞ്ഞുകയറ്റമാണോ എന്ന് സംശയിക്കുന്നുണ്ട്. നോർക്കയുടെ സഹായത്തോടെ വിഷയത്തിൽ അന്വേഷണം നടക്കുകയാണ്.
നേരത്തെ അനധികൃതമായി റഷ്യൻ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരിലും ഈ മേഖലയിൽ നിന്നുള്ളവർ ഉണ്ടായിരുന്നു. സംസ്ഥാനത്തെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് സംഘങ്ങളുടെ സാന്നിധ്യമുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. സംസ്ഥാന ഇന്റലിജിൻസ് വിഷയത്തിൽ വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. ജയിലുള്ളവരുടെ വിവരങ്ങളാണ് ആദ്യം തേടുക. കൊല്ലപ്പെട്ട ഗബ്രിയേലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകും.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…