4-MLA`s-ready-to-join-shinde-group-says-narayan-rane
മുംബൈ : ഉദ്ധവ് താക്കറെയ്ക്ക് ഇത് തിരിച്ചടിയുടെ നാളുകൾ. ഉദ്ധവ് വിഭാഗത്തിൽ നിന്ന് നാല് എംഎല്‍എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഭരണ കക്ഷിയില്‍ ചേക്കേറാൻ താത്പ്പര്യം പ്രകടിപ്പിച്ചതായി കേന്ദ്രമന്ത്രി നാരായണ്‍ റാണെ.
‘ശിവസേന ഇപ്പോള്‍ നിലവിലില്ല. 56 എംഎല്‍എമാരില്‍ അഞ്ചോ ആറോ പേര്‍ മാത്രമേ നിലവില്‍ അവരോടൊപ്പം അവശേഷിക്കുന്നുള്ളൂ. അവരും പുറത്ത് കടക്കാനുള്ള വഴി തേടുകയാണ്. നാല് എംഎല്‍എമാര്‍ എന്നോട് ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ ഏത് നിമിഷവും ഭരണമുന്നണിക്കൊപ്പം ചേരാം.’ റാണെ പറഞ്ഞു.
ശിവസേന പിളര്‍പ്പിനെതുടര്‍ന്നുള്ള തര്‍ക്കത്തിനിടെ, പാര്‍ട്ടി പേരും ചിഹ്നവും ഉപയോഗിക്കുന്നതില്‍ നിന്നും ഷിന്‍ഡെ-ഉദ്ധവ് വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഉദ്ധവ് താക്കറെയുടെ വിഭാഗത്തെ ‘ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ’ എന്നാണ് അറിയപ്പെടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ചിഹ്നമായി ‘ജ്വലിക്കുന്ന ടോര്‍ച്ച്’ ആയിരിക്കും ഉപയോഗിക്കുക. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ‘ബാലാസാഹെബാഞ്ചി ശിവസേന’ എന്ന പേരും ‘രണ്ട് വാളുകളും ഒരു പരിചയും’ തിരഞ്ഞെടുപ്പ് ചിഹ്നമായും ഉപയോഗിക്കും
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…