41 people including female prisoner in Uttarakhand jail with HIV; Worried about the increase in infected people!
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹല്‍ദാനി ജില്ലയിലെ ജയിലില്‍ വനിതാ തടവുകാരിയടക്കം 41 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. ഇത്രയുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേകമായി ക്രമീകരിച്ച ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്.
രോഗബാധിതര്‍ വർദ്ധിക്കുന്നതില്‍ ആശങ്കയുണ്ട്. ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗൈനേഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് മരുന്നും ചികിത്സയും നല്‍കുന്നതെന്ന് സുശീല തിവാരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
1629 പുരുഷ തടവുകാരും 70 വനിതാ തടവുകാരുമാണ് ജയിലിലുള്ളത്. കൂടുതല്‍ പേര്‍ രോഗബാധിതരാണോയെന്ന് അറിയാന്‍ ജയിലിനുള്ളില്‍ പരിശോധന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗത്തില്‍ രോഗബാധിതരെ കണ്ടെത്തി ചികിത്സ നല്‍കാനാണ് തീരുമാനമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…