International

ചൈനയും റഷ്യയുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിക്കണം !! വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റിന് കടുത്ത മുന്നറിയിപ്പുമായി ട്രമ്പ്

വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം പൂർണ്ണമായും അവസാനിപ്പിച്ചാൽ മാത്രമേ വെനസ്വേലയെ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ അനുവദിക്കൂ എന്ന് ട്രമ്പ് അറിയിച്ചു. മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിന് പിന്നാലെ അധികാരമേറ്റ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോടാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. എണ്ണ ഉത്പാദനത്തിൽ അമേരിക്കയുമായി മാത്രം പങ്കാളിത്തം പുലർത്തണമെന്നും ക്രൂഡ് ഓയിൽ വിൽപനയിൽ അമേരിക്കയ്ക്ക് മുൻഗണന നൽകണമെന്നുമാണ് ട്രമ്പിന്റെ പ്രധാന നിബന്ധനകൾ.

വെനസ്വേലയുടെ എണ്ണ സമ്പത്തിന്മേൽ തനിക്കാണ് നിയന്ത്രണമെന്ന് അവകാശപ്പെട്ട ട്രമ്പ് , ഇടക്കാല ഭരണകൂടം 3 കോടി മുതൽ 5 കോടി ബാരൽ വരെ എണ്ണ അമേരിക്കയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. വിപണി വിലയ്ക്ക് വിൽക്കുന്ന ഈ എണ്ണയിൽ നിന്നുള്ള വരുമാനം തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും അത് വെനസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കുമെന്നും ട്രമ്പ് വ്യക്തമാക്കി. നിലവിൽ വെനസ്വേലയുടെ പക്കലുള്ള എണ്ണ ടാങ്കറുകൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യം സാമ്പത്തികമായി തകരാൻ സാധ്യതയുണ്ടെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വിലയിരുത്തി. ഈ പ്രതിസന്ധി മുതലെടുത്ത് വെനസ്വേലയെ തങ്ങളുടെ നിബന്ധനകൾക്ക് വഴങ്ങാൻ നിർബന്ധിക്കാമെന്നാണ് വാഷിംഗ്ടണിന്റെ കണക്കുകൂട്ടൽ.

അമേരിക്കൻ സൈന്യത്തെ വിന്യസിക്കാതെ തന്നെ വെനസ്വേലയുടെ എണ്ണക്കപ്പലുകളുടെയും ടാങ്കറുകളുടെയും നിയന്ത്രണം ഏറ്റെടുക്കാനാണ് യുഎസ് നീക്കം. ഹവാനയിലേക്കോ മറ്റ് സഖ്യരാജ്യങ്ങളിലേക്കോ ഇനി എണ്ണ ടാങ്കറുകൾ പോകില്ലെന്ന് സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റി ചെയർമാൻ റോജർ വിക്കർ സ്ഥിരീകരിച്ചു. ചൈനയാണ് നിലവിൽ വെനസ്വേലയിൽ നിന്നുള്ള എണ്ണയുടെ പ്രധാന ഉപഭോക്താക്കൾ എന്നിരിക്കെ, ട്രമ്പിന്റെ ഈ നീക്കം ആഗോള രാഷ്ട്രീയത്തിലും ഊർജ്ജ വിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എനർജി സെക്രട്ടറി ക്രിസ് റൈറ്റിനാണ് ഈ പദ്ധതികൾ നടപ്പിലാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

4 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

8 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

23 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

23 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

23 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

23 hours ago