ശ്രീനഗര്‍: പുല്‍വാമയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈന്യം 41 തീവ്രവാദികളെ വധിച്ചെന്ന് വെളിപ്പെടുത്തല്‍. പുല്‍വാമ ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടവരില്‍ 25 പേര്‍ ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികളാണ്. ജെയ്‌ഷെ മുഹമ്മദിനെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും സൈന്യം വെളിപ്പെടുത്തുന്നു.
നിയന്ത്രണ രേഖയ്ക്ക് സമീപവും ഉള്‍പ്രദേശങ്ങളിലും നടത്തുന്ന പരിശോധനകള്‍ ശക്തമായി തുടരും. പഴയ നിലയിലേക്ക് താഴ്‌വരയെ തിരിച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ലെഫ്റ്റനന്റ് ജനറല്‍ കെ.ജി.എസ് ദില്ലന്‍ വ്യക്തമാക്കി. ശ്രീനഗറില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ഭാഗ് സിങും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഈ വര്‍ഷം ആകെ 69 തീവ്രവാദികളെ വധിച്ചതായും 12 പേരെ പിടികൂടിയതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ചെറിയ തോതില്‍ തീവ്രവാദികളുടെ സാന്നിധ്യം ഇപ്പോഴും താഴ്‌വരയിലുണ്ട്. അവരെയും ഉടന്‍ അമര്‍ച്ച ചെയ്യും. തീവ്രവാദികളായ നിരവധി യുവാക്കളെ മുഖ്യധാര ജീവിതത്തിലേക്ക് കൊണ്ടുവന്നെന്നും സൈന്യം വ്യക്തമാക്കി.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…