അഞ്ച് കോടി ഡെപ്പോസിറ്റ് ഒഴിവാക്കി. മെസി തട്ടിപ്പില്‍ പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് എഫ്‌ഐആര്‍
കൊച്ചി : ലയണല്‍ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനും സ്‌പോണ്‍സര്‍മാര്‍ക്കുമെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ നിയമവിരുദ്ധവും വ്യാജവുമായ കരാര്‍ ഉണ്ടാക്കിയെന്നാണ് എഫ്‌ഐആര്‍. കലൂര്‍ സ്റ്റേഡിയം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന് കൈമാറിയതില്‍, ഡെപ്പോസിറ്റ് ഒഴിവാക്കിയതിലും അന്വേഷണം ശക്തമാക്കി.
318, 61 ബിഎന്‍എസ് വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയം കൈമാറുമ്പോള്‍ 5 കോടി രൂപയാണ് ഡെപ്പോസിറ്റ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അത് നല്‍കിയില്ല. പ്രതികള്‍ അന്യായമായി ലാഭമുണ്ടാക്കണമെന്ന ലക്ഷ്യം വെച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സര്‍ക്കാരിനെയും നാട്ടുകാരെയും വഞ്ചിച്ചെന്നും നിയമവിരുദ്ധവും വ്യാജവുമായി കരാര്‍ നിര്‍മിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം തട്ടിപ്പില്‍ വ്യാപക പരിശോധന തുടരുകയാണ്. റെയ്ഡുമായി റിപ്പോര്‍ട്ടര്‍ സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ പൊലീസ് പരിശോധന സ്വാഭാവികമായ അന്വേഷണത്തിന്റെ ഭാഗമാണെന്ന് കായികവകുപ്പ് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. സര്‍ക്കാര്‍തലത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…