റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് നിയമപരമെന്ന് മുഖ്യമന്ത്രി
റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് നിയമപരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വാര്‍ത്ത സംപ്രേക്ഷണം തടസ്സപ്പെടുത്തിയതായി അറിയില്ല. അവരുടെ ചാനലില്‍ നിന്നാണ് താന്‍ വിവരമറിഞ്ഞത്. മെസിയേയും അര്‍ജന്റീന ടീമിനേയും കൊണ്ടു വരുമെന്ന് പറഞ്ഞ് നടത്തിയ വിവാദത്തില്‍, കായിക വകുപ്പ് സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. അതു പരിശോധിച്ച് ആഭ്യന്തര വകുപ്പ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അവര്‍ എഫ്ഐആര്‍ ഇട്ട്, അവരുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയത്. ആ റെയ്ഡ് നിയമപരമായിട്ടുള്ളതാണെന്നാണ് തനിക്ക് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമപരമായിട്ടുള്ള എസ്ഐടി അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ളതാണ് റെയ്ഡ്. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് അന്വേഷണത്തിന്റെ ഭാഗമായിട്ടാകാം. അത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടുള്ളതല്ല. തട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കായികവകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വാറണ്ടോടു കൂടി നിയമപരമായിത്തന്നെയാണ് റെയ്ഡുകളെല്ലാം നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…