5 killed in firecracker factory explosion in Madurai
ചെന്നൈ: മധുരയിൽ പടക്ക നിർമ്മാണ ശാലയിൽ തീപിടിത്തം.അപകടത്തിൽ
അഞ്ച് പേർ വെന്തുമരിച്ചു.പത്തിലേറെ പേർക്ക് പരിക്കേറ്റു.ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
തിരുമംഗലം അഴകുചിറയിലെ പടക്കശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്.തീ പടർന്നതിന് ശേഷം സ്‌ഫോടക വസ്തുക്കൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതോടെയാണ് തീപിടിത്തം ഉണ്ടായ വിവരം പ്രദേശവാസികൾ അറിയുന്നത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവ സമയം 15 പേരാണ് പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായിരുന്നത്. ഇതിൽ പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതിനാൽ മരണ സംഖ്യ വീണ്ടും ഉയരാനാണ് സാദ്ധ്യത. മരിച്ചവരിൽ സ്ത്രീകൾ ഉൾപ്പെടെയുണ്ടെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…