Rape Case
മംഗളൂരു: കർണാടകയിൽ 16 കാരിയായ വിദ്യാര്‍ത്ഥി കൂട്ടബലാത്സംഗത്തിനിരയായി. ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. തന്നെ പരിചയമുള്ള ഒരാളും സംഘവും താന്‍ സ്‌കൂളില്‍ പോകുന്ന വഴിയില്‍ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പൊലീസില്‍ (Police) മൊഴി നൽകി.
സംഭവത്തിൽ പ്രതികളായ നാലുപേരില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതെസമയം മുംബൈയിൽ ഇന്നലെ ഓടുന്ന ട്രെയിനില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയായിരുന്നു. വെള്ളിയാഴ്ച രാത്രി ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. മഹാരാഷ്ട്രയിലെ ഇഗത്പുരി ടൗണില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ആയുധവുമായെത്തിയ സംഘം സ്ലീപ്പര്‍ കോച്ചില്‍ കയറുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കൊള്ളയടിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഓരോ യാത്രക്കാരില്‍ നിന്നും പണവും സ്വര്‍ണവും കവര്‍ന്നു. ചെറുത്തുനില്‍പ്പിന് ശ്രമിച്ചവരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ആറ് യാത്രക്കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കോച്ചിലെ യാത്രക്കാര്‍ ഉറക്കെ ബഹളംവെച്ചതോടെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ ഈ കോച്ചിലേക്ക് ഓടി എത്തുകയായിരുന്നു.
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews