പ്രതീകാത്മക ചിത്രം
അഹമ്മദാബാദ് : കഴിഞ്ഞ 25 ദിവസത്തിനിടെ 5 കൊലകൾ നടത്തിയ സൈക്കോ സീരിയൽ കില്ലറെ പിടികൂടി ഗുജറാത്ത് പോലീസ്. 19-കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാൾ വലയിലായത്. മൃതദേഹങ്ങളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന (നെക്രോഫൈല്‍) ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഹരിയാണ റോഹ്തക് സ്വദേശി കരം വീര്‍ (രാഹുല്‍-30) നെയാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 14-ന് ഗുജറാത്തിലെ വല്‍സാഡ് റെയില്‍വേ സ്റ്റേഷന് പരിസരത്തെ മാന്തോപ്പില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പിടിയിലായതിന് പിന്നാലെയാണ് കഴിഞ്ഞ 25 ദിവസത്തിനിടെ സാമാന രീതിയിൽ നാല് പേരെ കൂടി കൊന്നതായി ഇയാൾ കുറ്റസമ്മതം നടത്തിയത്.
മുന്‍പ് ജോലിചെയ്തിരുന്ന ഹോട്ടലില്‍നിന്ന് ലഭിക്കാനുണ്ടായിരുന്ന ശമ്പളം വാങ്ങാനാണ് പ്രതി നവംബര്‍ 14-ന് വല്‍സാഡിലെ ഉഡവാഡയില്‍ എത്തിയത്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ കണ്ട 19 കാരിയെ പ്രതി പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ആക്രമിക്കുകയും ചെയ്തു. ട്യൂഷന്‍ക്ലാസ് കഴിഞ്ഞ ശേഷം മോട്ടിവാഡ ഗ്രാമത്തിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. കുട്ടിയെ ആക്രമിച്ച ശേഷം തൊട്ടടുത്ത മാന്തോപ്പിലേക്ക് വലിച്ചഴിച്ച് കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. മരണമുറപ്പാക്കിയ ശേഷം കടയില്‍ പോയി പാലും വെള്ളവും വാങ്ങി പ്രതി മാന്തോപ്പില്‍ തിരിച്ചെത്തിയെന്നും മൃതദേഹത്തിനു നേരെ പലതവലണ ലൈംഗികാതിക്രമം കാട്ടിയെന്നും പോലീസിനോട് പ്രതി സമ്മതിച്ചു. മാന്തോപ്പിന്റെ പത്ത് മീറ്റര്‍ ഉയരത്തിലുള്ള മതില്‍ ചാടി കടന്നാണ് ഇയാൾ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് ഇയാൾ സിം കാർഡ് ഊരിമാറ്റുകയും ചെയ്തു. പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് സഹോദരി നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടന്നത്. തുടർന്ന് ഞായറാഴ്ച രാത്രി വാപി റെയില്‍വേസ്റ്റേഷനില്‍ പ്രതി പിടിയിലാകുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പ്രതിയുടെ ബാഗ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
ആറ് സംസ്ഥാനങ്ങളിലെ അയ്യായിരത്തോളം സിസിടിവി. ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ട്രെയിനുകളില്‍ കളവ്, പിടിച്ചുപറി, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…