അയോദ്ധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്‍പി അരുണ്‍ യോഗിരാജ് തയ്യാറാക്കിയ ശില്‍പമാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഗണേഷ് ഭട്ട്, അരുണ്‍ യോഗിരാജ്, സത്യനാരായണ പാണ്ഡെ എന്നിവരുടെ ശില്‍പങ്ങളാണ് അന്തിമഘട്ടത്തില്‍ പരിഗണിച്ചത്.
അഞ്ചു വയസ് പ്രായമുള്ള ഉപനയനത്തിന് തൊട്ടു മുന്‍പുള്ള ബാലരൂപത്തിലെ ശ്രീരാമന്‍റെ വിഗ്രഹമാണ് പ്രാണപ്രതിഷ്ഠ നടത്തുക. 51 ഇഞ്ച് ഉയരം. കൃഷ്ണശിലയിലാണ് വിഗ്രഹം തീര്‍ത്തിരിക്കുന്നത്. ഈ മാസം 22ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാച്ചടങ്ങ്. കേദാര്‍നാഥിലെ ശ്രീ ശങ്കരാചാര്യരുടെയും ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്ര ബോസിന്‍റെയും ശില്‍പങ്ങള്‍ തയ്യാറാക്കിയത് അരുണ്‍ യോഗിരാജാണ്.
വെള്ളിയാഴ്ച നടന്ന രാമ ജന്മ ഭൂമി ട്രസ്റ്റിന്റെ യോഗത്തില്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റി ബിംലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര വിഗ്രഹം തിരഞ്ഞെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി സ്ഥിരീകരിച്ചിരുന്നു. വിഗ്രഹത്തിന്റെ ആകര്‍ഷകമായ സ്വഭാവവും അരുണ്‍യോഗി വിശദീകരിച്ചു. ഈ വിഗ്രഹം നിങ്ങളോട് സംസാരിക്കും, നേരിട്ട് കാണുമ്പോള്‍ ഈ വിഗ്രഹത്തിന്റെ ചാരുതയില്‍ നിങ്ങള്‍ തീര്‍ച്ചയായും മയങ്ങിപ്പോകും. ഒന്നിലധികം വിഗ്രഹങ്ങള്‍ ഒരുമിച്ച് വച്ചാലും, നിങ്ങളുടെ കണ്ണുകള്‍ ഈ വിഗ്രഹത്തില്‍ മാത്രം പതിഞ്ഞിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…