Friday, May 17, 2024
spot_img

5 വയസ്സുകാരൻ ബാലസ്വരൂപൻ :അയോദ്ധ്യ ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹം തിരഞ്ഞെടുത്തു ,പ്രതിഷ്ഠിക്കുന്ന വിഗ്രഹം മൈസുരു സ്വദേശി തയാറാക്കിത്

അയോദ്ധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്‍പി അരുണ്‍ യോഗിരാജ് തയ്യാറാക്കിയ ശില്‍പമാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഗണേഷ് ഭട്ട്, അരുണ്‍ യോഗിരാജ്, സത്യനാരായണ പാണ്ഡെ എന്നിവരുടെ ശില്‍പങ്ങളാണ് അന്തിമഘട്ടത്തില്‍ പരിഗണിച്ചത്.

അഞ്ചു വയസ് പ്രായമുള്ള ഉപനയനത്തിന് തൊട്ടു മുന്‍പുള്ള ബാലരൂപത്തിലെ ശ്രീരാമന്‍റെ വിഗ്രഹമാണ് പ്രാണപ്രതിഷ്ഠ നടത്തുക. 51 ഇഞ്ച് ഉയരം. കൃഷ്ണശിലയിലാണ് വിഗ്രഹം തീര്‍ത്തിരിക്കുന്നത്. ഈ മാസം 22ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാച്ചടങ്ങ്. കേദാര്‍നാഥിലെ ശ്രീ ശങ്കരാചാര്യരുടെയും ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്ര ബോസിന്‍റെയും ശില്‍പങ്ങള്‍ തയ്യാറാക്കിയത് അരുണ്‍ യോഗിരാജാണ്.

വെള്ളിയാഴ്ച നടന്ന രാമ ജന്മ ഭൂമി ട്രസ്റ്റിന്റെ യോഗത്തില്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റി ബിംലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര വിഗ്രഹം തിരഞ്ഞെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി സ്ഥിരീകരിച്ചിരുന്നു. വിഗ്രഹത്തിന്റെ ആകര്‍ഷകമായ സ്വഭാവവും അരുണ്‍യോഗി വിശദീകരിച്ചു. ഈ വിഗ്രഹം നിങ്ങളോട് സംസാരിക്കും, നേരിട്ട് കാണുമ്പോള്‍ ഈ വിഗ്രഹത്തിന്റെ ചാരുതയില്‍ നിങ്ങള്‍ തീര്‍ച്ചയായും മയങ്ങിപ്പോകും. ഒന്നിലധികം വിഗ്രഹങ്ങള്‍ ഒരുമിച്ച് വച്ചാലും, നിങ്ങളുടെ കണ്ണുകള്‍ ഈ വിഗ്രഹത്തില്‍ മാത്രം പതിഞ്ഞിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

Related Articles

Latest Articles