പാകിസ്ഥാനിൽ പളളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 56ആയി.
പരിക്കേറ്റവരുടെ എണ്ണം 194 ആയി. പരിക്കേറ്റവരില്‍ 50 പേരുടെ നില ഗുരുതരമാണെന്ന് പെഷവാര്‍ ലേഡി റീഡിങ് ആശുപത്രി വക്താവ് മുഹമ്മദ് അസിം ഖാന്‍ പറഞ്ഞു. പെഷവാറിലെ കിസ ഖ്വാനി ബസാർ മേഖലയിലെ പളളിയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്.
വെള്ളിയാഴ്ച്ച നിസ്‌കാരമായത് കൊണ്ട് ഈ മേഖലയില്‍ വലിയ തിരക്കുണ്ടായിരുന്നു. അതുകൊണ്ട് മരിച്ചവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. പരിക്കേറ്റ പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പെഷവാർ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആക്രമണത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു. വെടിവയ്പ്പിൽ ഒരു ആക്രമിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്ന അക്രമി ചാവേറാകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…