5ജിയില്‍ ഗുണനിലവാരം കൂട്ടുകയാണ് വേണ്ടത്; കുറയ്ക്കുകയല്ല!! കോളുകളുടെ ഗുണനിലവാരം നഷ്ടമാകരുത്!! സേവനദാതാക്കൾക്ക് കർശന നിര്‍ദേശങ്ങളുമായി ട്രായ്

ദില്ലി : 5ജി യിലേക്ക് മാറുമ്പോള്‍ ഫോൺകോളുകളുടെ ഗുണനിലവാരം നഷ്ടമാകുന്നു എന്നതുൾപ്പെടെ ഉയർന്നു വന്ന പരാതികളിൽ ടെലികോം സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) രംഗത്തു വന്നു. ഉപഭോക്താക്കളുടെ പരാതികൾ കൂടുതലായി ഉയരുന്ന സാഹചര്യത്തിൽ ടെലികോം സേവനദാതാക്കളുമായി ട്രായ് നടത്തിയ ചർച്ചയിലാണ് നിർദേശങ്ങൾ നൽകിയത്.

5ജി യിലേക്ക് മാറുമ്പോള്‍ ഫോൺ കോളുകളുടെ ഗുണനിലവാരം നഷ്ടമാകരുത്, പ്രശ്ന പരിഹാരത്തിന് മുഴുവന്‍ സമയ ആഭ്യന്തര നിരീക്ഷണ സംവിധാനം വേണം, ഈ നിരീക്ഷണ സംവിധാനത്തിന്റെ നടപടികൾ ജില്ലാ തലത്തിൽ ഏകോപിപ്പിച്ചുകൊണ്ട് നടത്തണം, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ട്രായ്ക്ക് നൽകണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. തിരുത്തൽ നടപടികളോടനുബന്ധിച്ച് പ്രശ്നപരിഹാര സംവിധാനം കൊണ്ടുവരുമെന്നും ട്രായ് വ്യക്തമാക്കി. മാർക്കറ്റിങ്ങിനായുള്ള ഫോൺ കോളുകൾക്കും നിയന്ത്രണമുണ്ടാകും.

Anandhu Ajitha

Recent Posts

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

24 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

39 mins ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

55 mins ago

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

9 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

10 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

10 hours ago