Kerala

അതി ശക്തമായ മഴ; എടത്വയിൽ മരങ്ങൾ കടപുഴകി വീണ് 6 വീടുകൾ തകർന്നു, പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂക്ഷം, സംസ്ഥാനമെങ്ങും വ്യാപക നാശനഷ്ടങ്ങൾ

എടത്വ: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം കടംപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ആറ് വീടുകൾ തകർന്നു. എടത്വ വീയപുരത്ത് അഞ്ചു വീടുകൾക്ക് മരം വീണ് നാശനഷ്ടമുണ്ടായി. ഒരു ചെറുവള്ളത്തിന്റെ മുകളിൽ മരം വീണ് വള്ളം തകർന്നു. കരകൃഷിയിലും വ്യാപകനഷ്ടമുണ്ടായി. പലരുടേയും ഏത്തവാഴ കൃഷി നിലംപൊത്തി.

അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ ഓറ‌ഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. ഇടുക്കിയിൽ പല ഭാഗങ്ങളിലും മഴയുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

B4 Admin

Recent Posts

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

30 minutes ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

42 minutes ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

3 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

3 hours ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

4 hours ago