അദാനിയുടെ കൊള്ളഫീസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കുകള്‍ കുത്തനെ കൂട്ടി, യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും വെല്ലുവിളി
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി. ഈ മാസം ഒന്നാം തീയതി മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. അദാനിയുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഫീസ് വര്‍ധിപ്പിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും നിരക്ക് കൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. വന്‍ തുക ഫീസ് ഏര്‍പ്പെടുത്തിയതില്‍ യാത്രക്കാരും തൊഴിലാളികളും ട്രേഡ് യൂണിയനുകളും ശക്തമായ പ്രതിഷേധത്തിലാണ്.
ഇരുചക്ര വാഹനങ്ങള്‍ക്ക് നേരത്തെ 8 മിനിറ്റ് വരെ സൗജന്യമായിരുന്ന സ്ഥാനത്ത്, പുതിയ നിരക്ക് പ്രകാരം അരമണിക്കൂറിന് 50 രൂപയും ഒരു മണിക്കൂറിന് 100 രൂപയും നല്‍കണം. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതവും, 24 മണിക്കൂറിന് 300 രൂപയും ഈടാക്കും. ഓട്ടോറിക്ഷകള്‍ക്ക് 8 മിനിറ്റിന് 50 രൂപയും അരമണിക്കൂറിന് 80 രൂപയും ഒരു മണിക്കൂറിന് 100 രൂപയുമാണ് നിരക്ക്. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ തുക വര്‍ധിച്ച് 24 മണിക്കൂറിന് 500 രൂപ വരെ നല്‍കേണ്ടി വരും.
സ്വകാര്യ നാലുചക്ര വാഹനങ്ങള്‍ക്ക് ആദ്യത്തെ 8 മിനിറ്റ് സൗജന്യമാണ്. അരമണിക്കൂറിന് 150 രൂപയും ഒരു മണിക്കൂറിന് 200 രൂപയും നല്‍കണം. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 100 രൂപയും, 24 മണിക്കൂറിന് 1000 രൂപയുമാണ് നിരക്ക്. യാത്രക്കാരെ കൊണ്ടുവിടാന്‍ വരുന്ന നാലുചക്ര വാഹനങ്ങള്‍ക്ക് 8 മിനിറ്റിന് 50 രൂപയും അരമണിക്കൂറിന് 200 രൂപയുമാണ്. ഓരോ മണിക്കൂറിനും 100 രൂപ അധികമായി നല്‍കണം. 24 മണിക്കൂറിന് 1200 രൂപയാണ് ഫീസ്.
ടാക്‌സി കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് 8 മിനിറ്റിന് 180 രൂപയും അരമണിക്കൂറിന് 200 രൂപയുമാണ് നിരക്ക്. തുടര്‍ന്ന് ഓരോ മണിക്കൂറിനും 100 രൂപ അധികമായി നല്‍കണം. വലിയ വാഹനങ്ങള്‍ക്ക് (ടെമ്പോ, മിനിബസ്, ബസ്, ട്രക്ക് തുടങ്ങിയവ) 8 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ 600 രൂപയാണ് ഫീസ്. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 200 രൂപയും 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് 3000 രൂപയും നല്‍കേണ്ടി വരും. വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ ജോലി ചെയ്യുന്ന വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്കും ഈ ഉയര്‍ന്ന നിരക്ക് കനത്ത സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…