India

ആറുമാസം പ്രായമുള്ള കുഞ്ഞിനെയും സഹോദരിയായ മാനസിക വൈകല്യമുള്ള പതിനാലുകാരിയേയും പീഡിപ്പിച്ചു; 40കാരനായ പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്

ദില്ലി: ദില്ലിയിൽ ആറു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ അറസ്റ്റിൽ. ദില്ലിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് ഈ ദാരുണ സംഭവം നടന്നത്. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ ഇയാളുടെ സുഹൃത്തും പീഡിപ്പിച്ചിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. സംഭവത്തിൽ ജഹാംഗിർപുരി സ്വദേശി ചിനു ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് രാജു എന്ന രാജ് ആണ് ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതി. മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചെന്നാണ് ഇവരുടെ അമ്മ പോലീസിൽ പരാതി നൽകിയത്.

സംഭവത്തെ കുറിച്ച് പരാതിയിൽ പറയുന്നത് ഇങ്ങനെ;

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ വീട്ടിൽ കാണാനില്ല.തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ടു. ഉടൻ തന്നെ കുട്ടികളുടെ അമ്മ അവിടെഎത്തി നോക്കിയപ്പോൾ ചിനുവും രാജുവും ചേർന്ന് പെൺകുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടത്. അമ്മയെ കണ്ടയുടൻ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി. തുടർന്ന് കുട്ടികളെ ആശുപത്രിൽ പ്രവേശിപ്പിച്ചു.

സമയ്പുർ ബദ്‌ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാർക്കിൽ ശനിയാഴ്ച ചിനുവിനെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാൾ കീഴടങ്ങാൻ തയ്യാറാകാതെ തോക്കെടുത്തു വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഇയാളെ കാലിൽ വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് ബ്രിജേന്ദ്ര കുമാർ യാദവ്പറഞ്ഞു. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

B4 Admin

Recent Posts

അൽബേനിയയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രക്ഷോഭം അക്രമാസക്തമായി: പോലീസുകാരന് നേരെ പെട്രോൾ ബോംബ് ആക്രമണം, സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…

6 minutes ago

ബ്രിട്ടനിലെ പെൻഷൻ–ക്ഷേമ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം: ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു, പഴയ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയിൽ ആശങ്ക

ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…

18 minutes ago

നാരീശക്തിക്ക് കരുത്തേകാൻ അചഞ്ചല പ്രതിജ്ഞ; സങ്കുചിത രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

വനിതാ സംവരണവുമായി ബന്ധപ്പെട്ട നാരീശക്തി വന്ദൻ ഭേദഗതി ബിൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് നടപ്പിലാക്കാനുള്ള എൻഡിഎ സർക്കാരിന്റെ ഇച്ഛാശക്തി അജയ്യമാണെന്നും…

18 minutes ago

സനാതന ധർമ്മത്തിന്റെ ആഗോള നന്മയ്ക്കായി ഭാരതത്തിന്റെ ഉയർച്ച ദൈവഹിതമെന്ന് ഡോ. മോഹൻ ഭാഗവത്

ലോകത്തിന്റെ നന്മയും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടാണ് സനാതന ധർമ്മത്തിന്റെയും ഭാരതത്തിന്റെയും പുനരുത്ഥാനം സംഭവിക്കുന്നതെന്നും അത് ഈശ്വരഹിതത്താൽ നിശ്ചയിക്കപ്പെട്ട ചരിത്രനിയോഗമാണെന്നും രാഷ്ട്രീയ…

22 minutes ago

565 പുതിയ ശാഖകളും 22 ലക്ഷം കുടുംബങ്ങളും: ശതാബ്ദി ജനസമ്പർക്ക വിജയം ദില്ലിയിൽ അവതരിപ്പിച്ച് സംഘം

രാഷ്ട്ര വന്ദനം മഹാസംഗമത്തോടനുബന്ധിച്ച് ശതാബ്ദി വർഷത്തിൽ സംഘടിപ്പിച്ച വിപുലമായ ജനസമ്പർക്ക പ്രവർത്തനങ്ങളുടെയും സംഘടനാ വളർച്ചയുടെയും കണക്കുകൾ ദില്ലിയിൽ അവതരിപ്പിച്ചു. അഞ്ഞൂറ്റി…

6 hours ago

ശതാബ്ദിയുടെ നിറവിൽ ഭാരതത്തിന്റെ കരുത്തുറ്റ മുന്നേറ്റം: ‘രാഷ്ട്ര വന്ദനം’ സംഗമത്തിന് ദില്ലിയിൽ ഗംഭീര തുടക്കം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറു വർഷം നീണ്ട നിസ്വാർത്ഥ സേവനത്തിനും സാംസ്കാരിക നവോത്ഥാനത്തിനും പൊൻതൂവലായി 'രാഷ്ട്ര വന്ദനം' മഹാസംഗമം തലസ്ഥാന…

6 hours ago