CRIME

60 കാരനെ വീട്ടിൽ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ്; 2 പേർ അറസ്റ്റിൽ

വയനാട് തോമാട്ടുചാല്‍ വാളശ്ശേരിയില്‍ രഘുനാഥിനെ (60) വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ 2 പേര്‍ കൂടി പോലീസ്‌അറസ്റ്റില്‍ ആയി. വടുവന്‍ചാല്‍ തെക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍ ജോസഫ് (32), വടുവന്‍ചാല്‍ മേനോന്‍മുക്ക് എരഞ്ഞേടത്ത് വെങ്കാലി വീട്ടില്‍ സുമേഷ് (37) എന്നിവരെയാണു കര്‍ണാടകയിലെ മച്ചൂരില്‍ നിന്ന് അമ്ബലവയല്‍ പൊലീസ് പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.

വടുവന്‍ചാല്‍ കൊച്ചുപുരയ്ക്കല്‍ വേട്ടാളന്‍ എന്ന അബിന്‍ കെ. ബോബസ് (28), ചെല്ലങ്കോട് പള്ളിക്കുന്നേല്‍ നിഖില്‍ ജോയ് (25), വടുവന്‍ചാല്‍ ചൂരയ്ക്കല്‍ സിജു മാത്യു (39) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. 2 പേരെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പ്രതികള്‍ സംഘമായെത്തി രഘുനാഥിനെ ആക്രമിച്ചത്. സാരമായി പരുക്കേറ്റ രഘുനാഥ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിച്ചു.

Anandhu Ajitha

Recent Posts

ബംഗാളിലെ ബിഎൽഒയുടെ ആത്മഹത്യ ! തൃണമൂൽ കോൺഗ്രസ് നേതാവ് ബുള്ളറ്റ് ഖാൻ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബൂത്ത് ലെവൽ ഓഫീസറും (BLO) സ്കൂൾ പ്രധാനാധ്യാപകനുമായ ഹമീമുൾ ഇസ്‌ലാമിനെ സ്കൂൾ കെട്ടിടത്തിൽ മരിച്ച…

2 minutes ago

ഹിന്ദുക്കൾ കൊലചെയ്യപ്പെടുമ്പോൾ മുഹമ്മദ്‌ യൂനസ് ഭീകരർക്കൊപ്പം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന്റെ കൊലപാതകം. ഫെനി ജില്ല സ്വദേശിയും ഓട്ടോ ഡ്രൈവറുമായ 27 വയസ്സുകാരൻ സമീർ ദാസിന്റെ മൃതദേഹം…

2 minutes ago

ഡെലിവറി ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന!! ’10 മിനിറ്റ് ഡെലിവറി’ അവകാശവാദം പിൻവലിക്കാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര നിർദ്ദേശം

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ ഉൾപ്പെടെയുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് '10 മിനിറ്റ് ഡെലിവറി' എന്ന വാഗ്ദാനം പരസ്യങ്ങളിൽ നിന്നും ലേബലുകളിൽ…

11 minutes ago

ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നു !! ഇർഫാൻ സുൽത്താനിയെ നാളെ തൂക്കിലേറ്റും; അടിച്ചമർത്തൽ തുടർന്ന് ഇറാൻ ഭരണകൂടം

ടെഹ്റാൻ: രാജ്യവ്യാപകമായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരുപത്തിയാറുകാരൻ ഇർഫാൻ സുൽത്താനിയെ ഇറാൻ നാളെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന്…

1 hour ago

വിദ്യാർത്ഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്സ് വിവാദമാകുന്നു .

സ്‌കൂൾ കോളേജ് വിദ്യാർത്ഥികാറ്റായി കേരളം സർക്കാർ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം വിവാദങ്ങൾ ഉയർത്തുന്നു. വിദ്യാർത്ഥികളുടെ അറിവിന്റെ മാറ്റുരയ്ക്കൽ അല്ല…

1 hour ago

ഷക്സ്ഗാം താഴ്‌വരയിൽ പ്രകോപനവുമായി ചൈന! വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ; നിയമവിരുദ്ധമെന്ന് ഇന്ത്യ

ദില്ലി : ലഡാക്കിലെ അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടെ, ഷക്സ്ഗാം താഴ്‌വരയിൽ അവകാശവാദമുന്നയിച്ച് ചൈന വീണ്ടും രംഗത്ത്. ജമ്മു…

1 hour ago