കൊച്ചി : ചേരയെ കൊന്ന് പാചകം ചെയ്ത് കഴിക്കുകയും ഇറച്ചി വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ പിടിയില്‍. നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി.ജെ ബിജുവാണ് പിടിയിലായത്.
സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. ഇയാള്‍ കോതമംഗലത്ത് വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കൊന്ന് തോല്‍ ഉരിച്ച് പാചകം ചെയ്ത് കഴിക്കുകയായിരുന്നു. ബാക്കി ഇറച്ചി പെരുമ്പാമ്പിന്റെ ഇറച്ചിയാണെന്ന് പേരില്‍ വില്‍ക്കാനും പ്രതി ശ്രമിച്ചു.
ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി.ജെ ബിജുവാണ് പിടിയിലായത്. പാചകം ചെയ്ത് കൊണ്ടിരിക്കെ മദ്യം വാങ്ങിത്തന്നാല്‍ പെരുമ്പാമ്പിന്റെ ഇറച്ചി നല്‍കാമെന്ന് പറഞ്ഞ് ബിജു സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചിരുന്നു. ഈ വിവരം ചോര്‍ന്നതാണ് പ്രതിയെ കുടുക്കിയത്.
പെരുമ്പാമ്പിന്റെ ഇറച്ചി തേടിയെത്തിയ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍ ചേരയെ കണ്ട് ഞെട്ടി. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂല്‍ രണ്ട് പെടുന്ന സംരക്ഷിത ജീവിയാണ് ചേര.
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…